ശക്തമായ കാറ്റിനെതുടര്‍ന്ന് മണ്ണഞ്ചേരിയില്‍ കുടിവെള്ള സംഭരണി മറിഞ്ഞ് മത്സ്യതൊഴിലാളിയുടെ വീട് തകര്‍ന്നു. 

മണ്ണഞ്ചേരി: ശക്തമായ കാറ്റിനെതുടര്‍ന്ന് മണ്ണഞ്ചേരിയില്‍ കുടിവെള്ള സംഭരണി മറിഞ്ഞ് മത്സ്യതൊഴിലാളിയുടെ വീട് തകര്‍ന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15 -ാം വാര്‍ഡില്‍ അറയ്ക്കല്‍ ജെയിംസിന്‍റെ വീടാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായ രീതിയിലുള്ള പ്രകൃതിക്ഷോഭം ഉണ്ടായത്. ജെയിംസിന്‍റെ വീടിനോട് ചേര്‍ന്ന് തടിയില്‍ തീര്‍ത്ത സ്റ്റാന്‍റിലായിരുന്നു കുടിവെള്ളം ശേഖരിക്കുന്ന ടാങ്ക് സ്ഥാപിച്ചിരുന്നത്.

500 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന സംഭരണിയാണ് ആസ്പ്പറ്റോസ് ഷീറ്റില്‍ നിര്‍മ്മിച്ച വീടിന്‍റെ പുറത്തേക്ക് പതിച്ചത്. വീടിന്‍റെ ഒരു മുറി പൂര്‍ണ്ണമായും തകര്‍ന്നു. സംഭവസമയത്ത് ഈ മുറിക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ല അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.