വീടിനുള്ളിൽ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത
ആലപ്പുഴ: വീട്ടമ്മ വീടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. ചാരുംമൂട് പാലമേൽ മറ്റപ്പള്ളി ആദർശ് ഭവനത്തിൽ സുനിലിന്റെ ഭാര്യ അമ്പിളിയെ (38) യാണ് ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ അമ്പിളിയും ഭർത്താവ് സുനിലും തമ്മിൽ വാക്കേറ്റം നടന്നതായി നാട്ടുകാർ പറയുന്നു. തുടർന്നാണ് അമ്പിളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നൂറനാട് പൊലീസ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് സുനിലിനെ കസ്റ്റഡിയിലെടുത്തു.
