Asianet News MalayalamAsianet News Malayalam

ജസ്നയുടെ തിരോധാനം; ആറംഗസംഘം സംശയ നിഴലില്‍

  • ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌നയുടെ സുഹൃത്തുക്കളടക്കം ആറ് യുവാക്കളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചതായാണ് സൂചന.
Jesna missing case some suspiciously in the shadows
Author
First Published Jul 16, 2018, 10:47 AM IST

പത്തനംതിട്ട:  മുണ്ടക്കയത്ത് നിന്നും കാണാതായ ജസ്നയെക്കുറിച്ചുള്ള അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ജസ്ന തന്നെയെന്ന് സ്ഥിരീകരിച്ച പൊലീസ്, അന്വേഷണം ജസ്നയുടെ സുഹൃത്തുക്കളിലേക്ക് കേന്ദ്രീകരിച്ചതായി റിപ്പോര്‍ട്ട്.  കഴിഞ്ഞ മാര്‍ച്ച് 22 ന് അച്ഛന്‍റെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജസ്ന കുറിച്ച് പിന്നീട് ഒരു വിവരവുമില്ലായിരുന്നു. സിസിടിവി ദൃശ്യങ്ങളിലുള്ളത് ജസ്നയെന്ന് സ്ഥിരീകരിച്ചതോടൊപ്പം ദൃശ്യങ്ങളില്‍ ജസ്നയുടെ സുഹൃത്തിനെയും കണ്ടിരുന്നു. ഇതോടെയാണ് ജസ്നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. 

ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌നയുടെ സുഹൃത്തുക്കളടക്കം ആറ് യുവാക്കളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചതായാണ് സൂചന. മുണ്ടക്കയത്തിന് സമീപമുള്ള ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ള യുവാക്കളുടെ സംഘത്തെക്കുറിച്ചാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ജസ്‌നയുടെ ഫോണ്‍ കോളുകളില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ഇവരെ കുറിച്ച് സൂചന കിട്ടിയത്. മാര്‍ച്ച് 22 ന് ജസ്നയെ കാണാതാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ യുവാക്കള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് പൊലീസിന്‍റെ ശ്രദ്ധ ഇവരിലേക്ക് തിരിയാന്‍ ഇടയാക്കിയത്. എന്നാല്‍ ഈ സംഘത്തിലെ ചിലര്‍ക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന സൂചനയുണ്ട്. കാണാതാകുന്നതിന് തലേ ദിവസം ജസ്‌ന തന്‍റെ ആണ്‍ സുഹൃത്തിനെ ഏഴ് തവണ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

Jesna missing case some suspiciously in the shadows

 മുണ്ടക്കയം ബസ്സ്റ്റാന്‍റില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ജസ്ന മുണ്ടക്കയത്തെത്തിയിരുന്നു എന്നതിന് ശക്തമായ തെളിവായി. കാണാതായ ദിവസം രാവിലെ 11.44 നാണ് ജസ്ന മുണ്ടക്കയം ബസ് സ്റ്റാന്‍റിന് സമീപത്തെ കടയ്ക്ക് മുന്നിലൂടെ നടന്നു പോയത്. മിനിട്ടുകള്‍ക്കുള്ളില്‍ ജസ്നയുടെ ആണ്‍ സുഹൃത്തും ഇതേ ഭാഗത്തുകൂടി തിരിച്ചു നടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 22 -ാം തിയതി രാവിലെയും ജസ്ന ഈ സുഹൃത്തുമായി പത്തുമിനിറ്റോളം സംസാരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ജസ്‌നയ്ക്ക് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചു. 

ഇതിനിടെ കഴിഞ്ഞ ആഴ്ച  ഇടുക്കി വെള്ളത്തൂവലില്‍ നിന്നും കണ്ടെത്തിയ കരിഞ്ഞ  മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം.  മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ  ഉള്‍പ്പെടെയുള്ള പരിശോധനാ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും, പ്രചരിക്കുന്ന അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്താനാവില്ലെന്നും അന്വേഷണസംഘം പറഞ്ഞു.  ജില്ലാ പോലീസ് മേധാവി ടി.നാരായണനാണ് ഇപ്പോള്‍ അന്വേഷണത്തിന്‍റെ താല്ക്കാലിക മേല്‍നോട്ടം. തിരുവല്ല ഡിവൈഎസ്പി അന്വേഷണ ഉദ്യോഗസ്ഥനായി തുടരുന്നു. 

Follow Us:
Download App:
  • android
  • ios