വയനാട്: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. കെ.എല്‍. 15 എ 2045 എന്ന നമ്പറില്‍ തൃശൂര്‍-മൈസൂര്‍ ബസിന്റെ ലഗേജ് ക്യാരിയറിലായിരുന്നു കഞ്ചാവ്. എന്നാല്‍ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 

ഇന്നലെ രാത്രി വാഹന പരിശോധന നടത്തുന്നിനിടെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ ഭദ്രമായി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. അന്‍ഷാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.എസ്. വിനീഷ്, ടി. സജീവന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സോമന്‍ എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.