Asianet News MalayalamAsianet News Malayalam

തോമസ് ഐസക്കിനെ അധിക്ഷേപിക്കാന്‍ സ്ത്രീവിരുദ്ധതയുമായി എംഎം ഹസ്സന്‍

m m hassan against Thomas Isaac
Author
First Published Feb 10, 2018, 10:34 PM IST

ആലപ്പുഴ: ധനമന്ത്രി ഐസക്കിനെ ആക്ഷേപിച്ചും എഴുത്തുകാരികളെ അധിക്ഷേപത്തില്‍ പരാമര്‍ശിച്ചും കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍റെ പ്രസംഗം. കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) സംസ്ഥാന സമ്മേളനം ചേർത്തലയിൽ ഉദ്ഘാടനം ചെയ്യവെയാണ് ഹസ്സന്‍റെ വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയും നിറഞ്ഞ പരാമര്‍ശം.

ബജറ്റ് പ്രസംഗത്തില്‍ എന്തുകൊണ്ടാണ് എഴുത്തുകാരികളുടെ കൃതികള്‍ മാത്രം ഐസക് ഉള്‍പ്പെടുത്തിയതെന്ന് മനസിലാകുന്നില്ല. വീട്ടമ്മയില്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതാകാം ഇതിന് കാരണം. സാറാ ജോസഫ്, കെ ആര്‍ മീര, വത്സല, ലളിതാംബിക അന്തര്‍ജനം തുടങ്ങിയ പഴയതും പുതിയതുമായ എഴുത്തുകാരികളുടെ വരികള്‍ മാത്രമാണ് ബജറ്റില്‍ ഉപയോഗിച്ചത്.  അവരുടെ മാത്രം ചില കവിതകളും കഥകളും നോവലിലെ വാചകങ്ങളുമാണ് ഇടയ്ക്കിടയ്ക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സദസിനോടാണ് ഹസ്സന്‍ ഇങ്ങനെ പറഞ്ഞത്. 


 

Follow Us:
Download App:
  • android
  • ios