മൂന്നാര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷമണിഞ്ഞെത്തിയ യുവാവ് പൊലീസിനെ വലച്ചത് മണിക്കൂറുകളോളം. മൂന്നാര്‍ കൊരടിക്കാട് ബോട്ടാനിക്കല്‍ ഗാര്‍ഡനിലെത്തിയ യുവാവാണ് പൊലീസിനെ മണിക്കൂറോളം വട്ടംക്കറക്കിയത്.

രാവിലെ സര്‍ക്കാര്‍ വാഹനത്തിലെത്തിയ യുവാവ് ഗാര്‍ഡനിലേക്ക് സൗജന്യ പ്രവേശനം ആവശ്യപ്പെട്ടു. സന്ദര്‍ശനം കഴിഞ്ഞയുടന്‍ പാര്‍ക്ക് നടത്തണമെങ്കില്‍ അമ്പതിനായിരം രൂപയും ആവശ്യപ്പെട്ടതോടെ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ പാര്‍ക്ക് ഉടമകള്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് വാഴത്തോപ്പ് സ്വദേശിയാണെന്നും മാനസിക രോഗിയാണെന്നും കണ്ടെത്തുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച യുവാവിനെ മുന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം എറണാകുളത്തേക്ക് കൊണ്ടുപോയി.