ഇടുക്കി: കയ്യേറ്റക്കാര്‍ക്ക് കുടപിടിച്ച് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. പിഴയീടാക്കി കെട്ടിടങ്ങള്‍ റെഗുലേഷന്‍ ചെയ്യുന്നതിന് തീരുമാനമായതോടെ കയ്യേറ്റങ്ങള്‍ നിയമാനുസൃതമാകുമെന്നാണ് കണക്കാക്കുന്നത്. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് നിയമമാകുന്നതോടെ മൂന്നാറില്‍ ആയിരത്തിലധികം വരുന്ന കെട്ടങ്ങള്‍ നിയമാനുസ്യതമായി തീരും. വര്‍ഷങ്ങളായി അനുമതിയില്ലാതെയും ചട്ടവിരുദ്ധമായും നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക. 

ഒറ്റമുറി വീടുകളുടെയും ചെറുകിട വ്യാപാരസ്ഥാപനങ്ങളുടെയും മറവില്‍ വന്‍കിട റിസോര്‍ട്ട് മാഫിയവരെ സര്‍ക്കാരിന്റെ ഉത്തരവുപ്രകാരം അംഗീക്യത കെട്ടിടങ്ങളാകും. ഒഴിപ്പിക്കാന്‍ മാറ്റിയിട്ടിരിക്കുന്നതും പലവിധ നടപടികള്‍ നേരിടുന്നതുമായ കെട്ടിടങ്ങള്‍ക്കാണ് സര്‍ക്കാരിന്റ ഉത്തരവിന്റെ പ്രയോജനമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്നാര്‍, ചിന്നക്കനാല്‍, ദേവികുളം, പള്ളിവാസല്‍ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരാഷ്ട്രീയ നേത്യത്വങ്ങളെ സ്വാധീനിച്ച് കെട്ടിടങ്ങള്‍ക്കാണ് നിലവില്‍ സര്‍ക്കാരിന്റെകൂടെ അംഗീകാരം ലഭിക്കുന്നത്. 

പിഴയീടാക്കി കെട്ടിടങ്ങള്‍ റെഗുലേഷന്‍ ചെയ്യുന്ന നടപടികള്‍ ആദ്യഘട്ടമാണെങ്കിലും തുടര്‍ന്നുപ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ സര്‍ക്കാരിന്റെ ഉത്തരവ് ഗുണം ചെയ്യുമെന്ന് വാസ്തവം. മൂന്നാറിലെ സ്ഥലപരിമിതികള്‍മൂലം മലനീകരണ നിയന്ത്രണ ബോര്‍ഡ്, ടൗണ്‍ പ്ലാനിംങ്ങ്, അഗ്നിശമനസേന തുടങ്ങിയ നിരവധിവകുപ്പുകള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുകള്‍ റിസോര്‍ട്ട് കോട്ടേജുടമകള്‍ പാലിച്ചിട്ടില്ല. മൂന്നാര്‍ മുതിരപ്പുഴയാറില്‍ കക്കൂസ് മാലിന്യങ്ങളടക്കം തള്ളിയ സംഭവത്തില്‍ മലനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തി അന്വേഷണത്തില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മുക്കാല്‍ ഭാഗത്തോളം കെട്ടിടങ്ങള്‍ക്ക് ഇത്തരം സംവിധാനങ്ങളില്ലെന്ന് കണ്ടെത്തുകയും റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 

കോടികള്‍ മുടക്കി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന ഉടമകള്‍ രാത്രിയുടെ മറവില്‍ മാലിന്യങ്ങളില്‍ പുഴയിലേക്കും ജനവാസമേഖലയിലേക്കും ഒഴുക്കിവിടുന്നതായാണ് അന്ന് കണ്ടെത്തിയത്. അഗ്നിശമനസേനയുടെ പരിശോധനയില്‍ ഇത്തരം പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. എന്നാല്‍ ഇത്തരം നിയമലംഘനങ്ങള്‍ തുടരുമ്പോഴും കെട്ടിടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുവെന്നതാണ് വാസ്തവം. ഉദ്യോഗസ്ഥസ്ഥ, രാഷ്ട്രിയക്കാരെ കൈയ്യിലെടുത്ത് നിയമം ലഘിച്ചുനടത്തുന്ന കെട്ടിടങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഈ ഉത്തരവ് പ്രയോജനപ്പെടുക.