Asianet News MalayalamAsianet News Malayalam

വരയാടുകളുടെ കണക്കെടുപ്പ് ഇനിമുതല്‍ രണ്ട് തവണ

  • ഇതിനായി തമിഴ്‌നാടിന്റെ സഹായം തേടും
nilgiri tahr servey munnar two in year
Author
First Published May 30, 2018, 7:17 PM IST

ഇടുക്കി: വരയാടുകളുടെ കണക്കെടുപ്പ് ഇനിമുതല്‍ രണ്ടുപ്രാവശ്യം നടത്തുമെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി. ഒക്ടോബര്‍- നവംമ്പര്‍ മാസത്തില്‍ തമിഴ്‌നാടിന്റെ സഹായത്തോടെ സര്‍വ്വെ നടപടികള്‍ നടത്തുന്നതിന് നടപടികളെടുക്കും. വരയാടുകളുടെ വ്യക്തമായ കണക്കുകള്‍ കണ്ടെത്തുന്നതിന് തമിഴ്‌നാടിന്റെ സഹായം ആവശ്യമാണ്. 

ഇരവികുളം ദേശീയോദ്യാനം, ചൊക്കര്‍മുടി, മീശപ്പുലിമല, കൊലുക്കുമല എന്നിവിടങ്ങളില്‍ വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വര്‍ഷത്തില്‍ രണ്ടുതവണ സര്‍വ്വെ നടത്തുന്നതുവഴി എണ്ണത്തിലെ വര്‍ദ്ധനവ് കണ്ടെത്തുന്നതിനും ആവാസവ്യവസ്ഥയുടെ വ്യതിയാനം മനസിലാക്കാനും കഴിയുമെന്നാണ് വിലയിരുത്തുന്നതെന്നും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios