ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ മര്‍ദ്ദിച്ചു കോഴിക്കോട് സ്വദേശി പൊലീസ് പിടിയില്‍

കോഴിക്കോട്: ഗൃഹനാഥനെ റോഡിൽ വെച്ച്​ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചേവായൂർ നങ്ങോരകുന്നുമ്മൽ മണിയെയാണ്​ പൊലീസ്​ അറസ്റ്റു ചെയ്തത്. മാർച്ച്​ 28ന്​ രാത്രി ഏഴിന്​ കുമ്മങ്ങോട്ട്​ അങ്ങാടിയിൽവച്ച്​ കരമ്പിയിൽ ഗോപാലനെ ആക്രമിച്ചെന്നാണ്​​ കേസ്. ഇയാള്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ആളാണ്.

ചേവായൂർ പൊലീസ്​ രജിസ്റ്റർ ​ചെയത​ കേസിൽ നോർത്ത് അസി. കമിഷണർ ഇ.പി. പൃഥിരാജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്​ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ ആക്രമണം തടയാനുള്ള നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്​. പ്രതിയെ കോടതി റിമാൻഡ്​ചെയ്തു.