അമ്പതോളം കുടുംബങ്ങള്‍ ഭീഷണിയില്‍ പ്രദേശം ജില്ലാ കലക്ടര്‍ യു.വി ജോസ് സന്ദര്‍ശിച്ചു

കോഴിക്കോട്: എലത്തൂർ മാട്ടുവയല്‍ പ്രദേശം കടൽക്ഷോഭ ഭീഷണിയിൽ. കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശം ജില്ലാ കലക്ടര്‍ യു.വി ജോസ് സന്ദര്‍ശിച്ചു. പ്രദേശത്തെ അമ്പതോളം കുടുംബങ്ങളാണ് വെള്ളം കയറുന്നതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 

വെള്ളക്കെട്ട് താല്‍ക്കാലികമായി ഒഴിവാക്കുന്നതിന് വേഗത്തില്‍ നടപടിയെടുക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍ കുട്ടി, അഡി.തഹസില്‍ദാര്‍ ഇ.അനിതകുമാരി, കോര്‍പ്പറേഷന്‍ അംഗം വി.റഹിയ, കോര്‍പ്പറേഷന്‍, പോര്‍ട്ട്, ഇറിഗേഷന്‍, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.