വയനാട്: ലക്കിടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ലക്കിടി ഓറിയന്റ് ആര്‍ട്‌സ് കോളജ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയും കാഞ്ഞങ്ങാട്ടെ കൊളവയലിലെ പാലക്കി കരീമിന്റെയും ആരിഫയുടെയും മകനുമായ സഫ്‌വാന്‍ (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീന്‍ (21) ന് ഗുരുതര പരിക്കേറ്റു. 

വിദ്യാര്‍ത്ഥികള്‍ ജുമാ നമസ്‌കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സഫ്‌വാനെ രക്ഷിക്കാനായില്ല. ഫൈസാന്‍ ഫഹീം, സഫൂറ എന്നിവര്‍ സഫാന്റെ സഹോദരങ്ങളാണ്.