Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം തുറമുഖം; കടലില്‍ ഒറ്റപ്പെട്ടവരെ തിരികെയെത്തിച്ചു

  • പൈലിങ് മേഖലയിലെ ബാർജിൽ അകപ്പെട്ടവരെ ഇവിടെ ഉണ്ടായിരുന്ന വലിയ ക്രെയ്നിൽ കൂടാരം ഘടിപ്പിച്ച് അഞ്ച് പേരെ വീതം രക്ഷപ്പെടുത്തി ടഗിലേക്ക് മാറ്റുകയായിരുന്നു
Vizhinjam port Returned the isolated people
Author
First Published Jul 18, 2018, 12:52 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് കടലിൽ രണ്ട് ദിവസമായി അകപ്പെട്ട് കിടന്ന ഇരുപതോളം തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. രാവിലെ പത്തരയോടെയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം തീരദേശ പോലീസിന്‍റെ  പെട്രോൾ ബോട്ടിന്‍റെ സാഹായത്താലാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

പൈലിങ് മേഖലയിലെ ബാർജിൽ അകപ്പെട്ടവരെ ഇവിടെ ഉണ്ടായിരുന്ന വലിയ ക്രെയ്നിൽ കൂടാരം ഘടിപ്പിച്ച് അഞ്ച് പേരെ വീതം രക്ഷപ്പെടുത്തി ടഗിലേക്ക് മാറ്റുകയായിരുന്നു. ശേഷം ടഗ്ഗിൽ ഇവരെ വിഴിഞ്ഞം വാർഫിൽ എത്തിച്ചു. കടലിലെ ജെ.യു.വി ബാർജിൽ അകപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ തിരയുടെ ശക്തി കുറയണമെന്ന് അധികൃതർ പറഞ്ഞു. പൈലിംഗ് നിർമ്മാണ സ്ഥലത്തേക്ക് ലോറികളിൽ സിമന്‍റ് മിക്സിങ്ങും മറ്റ് സാധനങ്ങളും കൊണ്ടു പോകാൻ നിർമ്മിച്ച അപ്രോച്ച് ഒന്നിലെ കൂറ്റൻ ഉരുക്ക് പ്ലാറ്റ്ഫോമാണ് ആഞ്ഞടിച്ച തിരമാലയിൽ കടപുഴകിയത്.

Follow Us:
Download App:
  • android
  • ios