പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു
മഞ്ചേശ്വരം: കാസര്ഗോഡ് മഞ്ചേശ്വരത്ത് പൊറോട്ട തൊണ്ടയില് കുടുങ്ങി അന്യുസംസ്ഥാന തൊഴിലാളി മരിച്ചു. ജാര്ഖണ്ഡില് നിന്നുള്ള ഭുപനാണ്(28) മരിച്ചത്. ആനക്കല്ലില് കത്രോഡിയിലെ ക്വാര്ട്ടേഴ്സില് താമസിച്ച് വരികയായിരുന്നു യുവാവ്. ഹോട്ടലില് നിന്നും പൊറോട്ട വാങ്ങി താമസസ്ഥലത്തേക്ക് കൊണ്ടുപോയി കഴിക്കുകയായിരുന്നു. തൊണ്ടയില് പൊറോട്ട കുടുങ്ങിയതിനെ തുടര്ന്ന് ഉടനടി കൂടെയുള്ളവര് ആശുപത്രിയില് എത്തിച്ചെങ്കിലും യുവാവ് മരിച്ചു. കഴിഞ്ഞ മൂന്ന് വര്ഷമായി മഞ്ചേശ്വരത്തെ വാടക വീട്ടിലാണ് ഭുപന് താമസിച്ചിരുന്നത്.
