കണ്ണില്‍ നിന്ന് നിരന്തരം ഉറുമ്പുകള്‍ വരുന്നു

First Published 10, Mar 2018, 10:24 AM IST
11 year old girl has 60 dead ants removed from her eyes by doctors
Highlights
  • കന്നഡയിലെ ബെല്‍ത്തംഗാഡിയിലെ നെല്ലിംഗേരി ഗ്രാമത്തില്‍ താമസിക്കുന്ന അശ്വിനിയുടെ കണ്ണുകള്‍ ആഗോളതലത്തില്‍ തന്നെ വാര്‍ത്തയായിരിക്കുകയാണ്

ബംഗളൂരു: കന്നഡയിലെ ബെല്‍ത്തംഗാഡിയിലെ നെല്ലിംഗേരി ഗ്രാമത്തില്‍ താമസിക്കുന്ന അശ്വിനിയുടെ കണ്ണുകള്‍ ആഗോളതലത്തില്‍ തന്നെ വാര്‍ത്തയായിരിക്കുകയാണ്. ഉറുമ്പിന്‍റെ പൊത്ത് എന്ന പോലെ ഈ പതിനൊന്ന് വയസുകാരിയുടെ കണ്ണില്‍ നിന്ന് ഉറുമ്പുകള്‍ പുറത്തുവരുകയാണ്.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രാവിലെ എഴുന്നേറ്റപ്പോള്‍ മുതലാണ് അശ്വനിയുടെ കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ടത്. വീട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ഒരു ഉറുമ്പിനെ കണ്ടെത്തി. അതിനെ എടുത്തു കളഞ്ഞപ്പോള്‍ അശ്വിനിക്ക് വേദന അനുഭവപ്പെട്ടതിനാല്‍ ഡോക്ടറുടെ അടുത്ത് എത്തിച്ചു.

ഡോക്ടര്‍ അശ്വിനിക്ക് കണ്ണില്‍  ഒഴിക്കാന്‍ മരുന്ന് നല്‍കി. പിന്നീട് വേദനയുണ്ടായില്ല, പക്ഷെ ദിവസേന അഞ്ചാറ് ഉറുമ്പ് വീതം പുറത്തേക്ക് വന്നുതുടങ്ങി. പത്ത് ദിവസത്തിനിടെ 60ഓളം ചത്ത ഉറുമ്പുകളാണ് കണ്ണില്‍ നിന്നും പുറത്തുവന്നത്. കഴിഞ്ഞ ദിവസം അശ്വിനിയെ സ്‌കൂള്‍ അധ്യാപകര്‍ ചേര്‍ന്ന് കണ്ണ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദഗ്ദര്‍ പരിശോധിച്ചിട്ട്  പോലും ഇതിന്‍റെ യഥാര്‍ത്ഥ കാരണം എന്തെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

loader