1, സ്‌നേഹം പ്രകടിപ്പിക്കാന്‍ മുഹൂര്‍ത്തം നോക്കണ്ട..

ബര്‍ത്ത് ഡേ, വിവാഹ വാര്‍ഷികം, വാലന്റൈന്‍സ് ഡേ തുടങ്ങിയ ദിവസങ്ങള്‍ക്കായി കാത്തിരുന്ന് പങ്കാളിയോട് സ്‌നേഹം പ്രകടിപ്പിക്കുന്നവരുണ്ട്. എന്നാല്‍ പങ്കാളിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനും, അത് പങ്കുവെയ്‌ക്കാനും ഇത്തരത്തില്‍ പ്രത്യേക ദിവസത്തിനും മുഹൂര്‍ത്തത്തിനുമായി കാത്തിരിക്കാതിരിക്കുക.

2, ദാമ്പത്യത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ വിളമ്പണ്ട!

നിങ്ങള്‍ സന്തുഷ്‌ടകരമായ ദാമ്പത്യം നയികുന്നുവെങ്കില്‍, അതിന്റെ സന്തോഷം പ്രകടിപ്പിക്കേണ്ടത് പങ്കാളിക്കൊപ്പം തന്നെയാണ്. അല്ലാതെ പങ്കാളിയോടുള്ള സ്‌നേഹം സോഷ്യല്‍മീഡിയയിലൂടെ മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കേണ്ട കാര്യമില്ല.

3, പങ്കാളിയെ കേള്‍ക്കാന്‍ തയ്യാറാകുക..

പങ്കാളി ഗൗരവതരമായ വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍, അതിന് വില കല്‍പ്പിക്കണം. സശ്രദ്ധം അത് കേള്‍ക്കാന്‍ തയ്യാറാകുക. അല്ലാതെ, അശ്രദ്ധമായി അതിനെ അവഗണിക്കാതിരിക്കണം.

4, റൊമാന്‍സിനെ കൊല്ലരുത്!

ദാമ്പത്യത്തെ ഊഷ്‌മളമാക്കുന്നതില്‍ കരുതല്‍, പരസ്‌‌പരവിശ്വാസം എന്നിവപോലെ തന്നെ സ്‌നേഹം, പ്രണയം എന്നിവയ്‌ക്കും സുപ്രധാന പങ്കുണ്ട്. എന്നാല്‍ വിവാഹത്തിലെ ആദ്യനാളുകളിലെ പ്രണയം ജീവിതത്തില്‍ ഉടനീളം കാത്തുസൂക്ഷിക്കാന്‍ ചില ദമ്പതിമാര്‍ക്ക് സാധിക്കാറില്ല.

5, മറ്റ് ദമ്പതികളോട് താരതമ്യം വേണ്ട!

അവരെ കണ്ടോ, ഇവരെ കണ്ടോ എന്നിങ്ങനെ ചോദിച്ചുകൊണ്ട്, മറ്റുള്ള ദമ്പതികളുമായി താരതമ്യം ചെയ്യുന്നത്, പങ്കാളികളില്‍ അസ്വസ്‌ഥതയുണ്ടാക്കുന്ന കാര്യമാണ്.