1, ദാമ്പത്യ കലഹം-
ഭര്‍ത്താവുമായി വഴക്ക് ഉണ്ടാകുന്നുവെന്ന് വെയ്‌ക്കുക. ഇത് വള്ളിപുള്ളി തെറ്റാതെ ഉറ്റ സുഹൃത്തിനോട് പറഞ്ഞുകൊടുക്കുന്നവരുണ്ട്. ചില ഭാര്യമാര്‍ ഭര്‍ത്താവിന്റെ കുറ്റം പറയാനാകും സമയം ചെലവഴിക്കുക.
2, ഭര്‍ത്താവിന്റെ മോശം ശീലങ്ങള്‍-
ഭര്‍ത്താവിന്റെ മോശം ശീലങ്ങളെക്കുറിച്ച് ഉറ്റ സുഹൃത്തുക്കളുമായി പങ്കുവെയ്‌ക്കുന്നവരുണ്ട്. പൊതുവെ പരസ്യമായ കാര്യങ്ങളായിരിക്കില്ല ഇത്. ഭക്ഷണം കഴിക്കുന്ന സ്‌പൂണ്‍, പാത്രം എന്നിവയൊക്കെ നക്കിത്തുടക്കുന്ന ശീലം ഭര്‍ത്താവിന് ഉണ്ടെന്ന് ഇരിക്കട്ടെ. ഇതേക്കുറിച്ചും സുഹൃത്തുക്കളോട് പറയുന്ന ഭാര്യമാരുണ്ട്.
3, സാമ്പത്തിക സ്ഥിതി-
ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി ചിലപ്പോള്‍ വളരെ മോശമായിരിക്കും, അല്ലെങ്കില്‍ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. അത് എന്തായാലും ദമ്പതിമാരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന കാര്യമായിരിക്കും. പക്ഷെ ഇതേക്കുറിച്ച് ഉറ്റ സുഹൃത്തുക്കളോട് തുറന്നുപറയുന്ന തരം ഭാര്യമാരുണ്ട്.
4, ലൈംഗികത-
കിടപ്പറയിലെ ഭര്‍ത്താവിന്റെ പെരുമാറ്റവും താല്‍പര്യങ്ങളും ചില ഭാര്യമാരെങ്കിലും സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യാറുണ്ട്.
5, അരക്ഷിതാവസ്ഥ-
ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോകുമോയെന്ന് ഭയപ്പെടുന്ന ഭാര്യമാരുണ്ട്. ഭര്‍ത്താവിന് ഏതെങ്കിലും തരത്തിലുള്ള ഒരു ബന്ധം ഉണ്ടെന്ന് ഇരിക്കട്ടെ, ചിലപ്പോള്‍ അത് വെറുമൊരു സംശയം മാത്രമാകും. എന്നാല്‍ ഇക്കാര്യം, ഭര്‍ത്താവിനോട് സംസാരിക്കാതെ, ഉറ്റ സുഹൃത്തുക്കളോട് സംസാരിക്കാനാകും ചില ഭാര്യമാര്‍ താല്‍പര്യപ്പെടുക.
6, താരതമ്യം-
ഭാര്യയുടെ ഉറ്റ സുഹൃത്തിന്, അവളുടെ മുന്‍ കാമുകനെയോ പങ്കാളിയെയോ കുറിച്ചുള്ള എല്ലാ വിവരവും അറിയുമായിരിക്കും. അതുകൊണ്ടുതന്നെ അയാളുമായി ഭര്‍ത്താവിനെ താരതമ്യപ്പെടുത്തി സംസാരിക്കുകയെന്നതും ചില ഭാര്യമാര്‍ പിന്തുടരുന്ന ഒരു രീതിയായിരിക്കും.
