നാല് പതിറ്റാണ്ടുകളായി സിനിമയില്‍ നിറഞ്ഞുനിന്ന താരം ഇപ്പോള്‍ മുഴുവന്‍ സമയവും തന്റെ ഫാമിലും പരിസരത്തുമാണ് ചിലവിടുന്നത്. തന്റെ ജീവിതത്തെ കൃഷി അത്രമാത്രം സ്വാധീനിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്

കഴിഞ്ഞ ദിവസം ബോളിവുഡിന്റെ പ്രിയതാരം ധര്‍മ്മേന്ദ്രയുടെ പിറന്നാള്‍ ദിനമായിരുന്നു. സൂപ്പര്‍ ഹീറോയ്ക്ക് ഇത് എണ്‍പത്തിമൂന്നാമത് പിറന്നാളാണ്. പ്രായം എണ്‍പത് കടന്നെങ്കിലും ആരോഗ്യവാനാണ് ധര്‍മ്മേന്ദ്ര. തന്റെ ആരോഗ്യത്തിന്റെ രഹസ്യം ധര്‍മ്മേന്ദ്ര തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. 

സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന ഉത്പന്നങ്ങളാണ് ധര്‍മ്മേന്ദ്ര ഭക്ഷണമായി ഉപയോഗിക്കുന്നത്. ഗോതമ്പ് പോലുള്ള ധാന്യങ്ങള്‍ മുതല്‍ വിവിധയിനം പച്ചക്കറികള്‍, കിഴങ്ങുകള്‍, പഴങ്ങള്‍ എന്നുവേണ്ട നിത്യജീവിതത്തിനാവശ്യമായ സര്‍വതും തന്റെ കൃഷിയിടത്തില്‍ ജൈവികമായി ഒരുക്കുകയാണ് ധര്‍മ്മേന്ദ്ര. 'തന്റെ ഓര്‍ഗാനിക് ഫുഡ്' രീതിയാണ് തന്നെ അസുഖങ്ങളില്‍ നിന്ന് കാത്ത്, ആരോഗ്യവാനായി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറയുന്നു. 

View post on Instagram

നാല് പതിറ്റാണ്ടുകളായി സിനിമയില്‍ നിറഞ്ഞുനിന്ന താരം ഇപ്പോള്‍ മുഴുവന്‍ സമയവും തന്റെ ഫാമിലും പരിസരത്തുമാണ് ചിലവിടുന്നത്. തന്റെ ജീവിതത്തെ കൃഷി അത്രമാത്രം സ്വാധീനിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 

'ഞാനിതെല്ലാം ആസ്വദിക്കുകയാണ്.... കൃഷിയില്‍ ഇങ്ങനെ ഒരുതരം ലഹരി കണ്ടെത്തുകയാണ്. നിങ്ങളും ഒന്ന് ശ്രമിച്ചുനോക്കണം, ഇത്...'- ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ധര്‍മ്മേന്ദ്ര പറയുന്നു.

View post on Instagram


ഇന്‍സ്റ്റഗ്രാമിലൂടെ മുമ്പ് പലപ്പോഴായി തന്റെ കൃഷിയിടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ധര്‍മ്മേന്ദ്ര പങ്കുവച്ചിട്ടുണ്ട്. തന്റെ പറമ്പില്‍ വിളഞ്ഞ മാമ്പഴത്തെ കുറിച്ച് സംസാരിച്ചുകൊണ്ടുള്ള താരത്തിന്റെ വീഡിയോ ഇന്‍സ്റ്റ ഫോളോവേഴ്‌സിനിടയില്‍ വന്‍ ഹിറ്റായിരുന്നു. 

View post on Instagram

താന്‍ മാത്രമല്ല മക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെല്ലാവരും ജൈവകൃഷിയേയും ജീവിതരീതിയേയും പ്രകീര്‍ത്തിക്കുന്നവരാണെന്നും ധര്‍മ്മേന്ദ്ര പറയുന്നു. 

View post on Instagram