അമ്മ അവനോട് പറഞ്ഞു "ഐ ലവ് യു', അപരിചിത്വമായിരുന്നു ആ മുഖത്ത്..അമ്മ വീണ്ടും ആവര്‍ത്തിച്ചു കുഞ്ഞുചാർലി ആദ്യം ഒന്ന് അമ്പരന്നു, പിന്നെ പെറ്റമ്മയുടെ സ്നേഹവാക്കുകൾ മനസിലായിട്ടെന്നവണ്ണം ചിരിച്ചു, പിന്നെ കരഞ്ഞു.

ജന്മനാ ബധിരയായ, രണ്ടുമാസം മാത്രം പ്രായമുള്ള ഷാർലറ്റ് ശ്രവണസഹായി ഉപയോഗിച്ച് ആദ്യമായി അമ്മയുടെ ശബ്ദം കേൾക്കുമ്പോഴുള്ള ഭാവമാറ്റങ്ങളുടെ വീഡിയോ വൈറലായി മാറുകയാണ്.
കുഞ്ഞിന്റെ അമ്മ ക്രിസ്റ്റി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. പിതാവ് ഡാനിയേലാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
