ടൂത്ത് പേസ്റ്റും ഹാന്‍ഡ് വാഷുമൊക്കെ ഉപയോഗിക്കുന്നത് നല്ലതാണോ എന്ന ചോദ്യം ഏറെക്കാലമായി നമുക്ക് മുന്നിലുണ്ട്. നമ്മള്‍ സുരക്ഷിതമെന്ന് കരുതുന്ന പലതും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം എത്രപേര്‍ക്ക് അറിയാം? ടൂത്ത് പേസ്റ്റിലും മറ്റും അടങ്ങിയിട്ടുള്ള വിവിധ ഘടകങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ടൂത്ത് പേസ്റ്റ്, ഹാന്‍ഡ് വാഷ് തുടങ്ങിയ ഉപഭോക്തൃ ഉല്‍പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള ചില ആന്റിമൈക്രോബയല്‍ ഘടകങ്ങള്‍ പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നതായാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം, പോഷകക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നതെന്ന് അടുത്തിടെ പ്ലസ് വണ്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതായാലും പുതിയ പഠനം അപകടകരമായ സാധ്യതകളാണ് വിരല്‍ ചൂണ്ടുന്നത്. ടൂത്ത് പേസ്റ്റ്, ഹാന്‍ഡ് വാഷ് എന്നിവയൊക്കെ ആധുനിക ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. പക്ഷെ അതു ഉണ്ടാക്കുന്ന അപകടങ്ങള്‍ പലരും അറിയുന്നില്ലെന്ന് മാത്രം.