ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന് പറയാറുണ്ട്. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല. നിറം വര്‍ധിക്കാനും ബെസ്റ്റ് ആണ് ആപ്പിള്‍.

ആപ്പിളെടുത്ത് അതിന്‍റെ തൊലി നീക്കം ചെയ്ത ശേഷം 20 മിനുട്ട് നേരം പാലില്‍ മുക്കി വയ്ക്കുക. ശേഷം ആപ്പിള്‍ നന്നായി അരച്ചെടുക്കുക. ഇത് 10 മിനുട്ട് നേരം വീണ്ടും ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങനീരും ചേര്‍ക്കണം. അതിനുശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം ഒരു ഐസ് ക്യൂബ് എടുത്ത് മസാജ് ചെയ്യണം.