ഇപ്പോഴത്തെ കല്യാണങ്ങളിലെല്ലാം ഡാന്‍സും പാട്ടുമൊക്കെ പതിവായി മാറിയിരിക്കുന്നു.  വിവാഹദിനത്തില്‍ നാണിച്ചു തലകുനിച്ച് നില്‍ക്കുന്ന വധുവൊക്കെ ഔട്ടായി. ഇന്ന് വരനും വധുവും ഒരുമിച്ചാണ് ഡാന്‍സ് കളിക്കുന്നത്. വിവാഹതീയതി തീരുമാനിക്കുമ്പോള്‍ തന്നെ ഡാന്‍സ് പ്രാക്ടീസും ആരംഭിക്കുകയായി. അത്തരത്തില്‍ വൈറലായ ഒരു നൃത്തം കാണാം.

ഒരു ചുവട് പോലും തെറ്റാതെ നവദമ്പതികള്‍ ഒരുമിച്ച് വിവാഹദിനത്തില്‍ നൃത്തം ചെയ്യുന്ന ഈ അഡാര്‍ വീഡിയോ ആറ് ലക്ഷത്തില്‍പരം കണ്ടുകഴിഞ്ഞു. കൂളിങ് ഗ്ലാസും വച്ച് തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന ഇവര്‍ക്കൊപ്പം ബന്ധുക്കളും കൂടി ചേര്‍ന്നപ്പോള്‍ സംഭവം കളറായി. ലുമിയര്‍ വെഡിങ് ആണ് വീഡിയോ പുറത്തുവിട്ടത്.  

ഉത്തരേന്ത്യൻ വിവാഹങ്ങളിലാണ് ഇത്തരം നൃത്തം കൂടുതലായി കാണുന്നത്. ബോളിവുഡ് ഗാനത്തിന്  ചുവടുവെക്കുകയാണ് ഉത്തരേന്ത്യൻ നവദമ്പതികള്‍. അത്തരത്തില്‍ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. 

 

ബോളിവുഡില്‍ നിന്നും ഇത്തരം ആചാരങ്ങള്‍ ഇവിടെയും എത്തിയിട്ടുണ്ട്. മലയാളീ ദമ്പതികളും നൃത്തം ചെയ്യുന്നതില്‍ മോശക്കാരല്ല. നവദമ്പതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും കൂടി ചേരുമ്പോള്‍ ആഘോഷങ്ങള്‍ കൂടുതല്‍ മനോഹരവുമാകാറുണ്ട്.