അമിതമായ മുടികൊഴിച്ചില്‍ നഖങ്ങള്‍ പൊട്ടുന്നത് എന്നിവ വിറ്റാമിന്‍ ബി, കാത്സ്യം എന്നിവയുടെ കുറവിനെ സൂചിപ്പിക്കുന്നു. ഇതു ശരീരത്തെ അപകടകരമായ അവസ്ഥയിലേയ്ക്ക് എത്തിക്കാം.
ഉപ്പു നിറഞ്ഞ ഭക്ഷണത്തോടുള്ള ആര്‍ത്തി മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതിന്‍റെ ലക്ഷമാണ്.
മധുരത്തോട് ആര്‍ത്തി തോന്നുന്നതു നാഡി വ്യവസ്ഥയില്‍ കാര്യമായ തകരാര്‍ ഉണ്ട് എന്നതിന്റെ സൂചനയാകാം.
മോണയില്‍ നിന്നു രക്തം വരുന്നത് ശരീരത്തിലെ വിറ്റാമിന്‍ സിയുടെ കുറവുമൂലമാകാം.
ഉറക്കമില്ലായിമ്മയും കൈ കാല്‍ കടച്ചിലും ഉണ്ടാകുന്നതു ശരീരത്തിലെ പൊട്ടാസ്യം മഗ്നീഷ്യം എന്നിവയുടെ അഭാവത്തെ സൂചിപ്പിക്കുന്നു.
പുളിപ്പ് അതികമുള്ള ഭക്ഷണത്തോട് ആര്‍ത്തി തോന്നുന്നതും ഗൗരവമായി കാണണം.
കടല്‍ വിഭവങ്ങളൊട് കൂടുതല്‍ താല്‍പ്പര്യം തോന്നുന്നതു ശരീരത്തിലെ അയൊഡിന്റെ കുറവിനെയാണു സൂചിപ്പിക്കുന്നത്.
