മുടി കൊഴിച്ചിലും കഷണ്ടിയും പലരുടേയും ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ ചില എളുപ്പ മാര്‍ഗങ്ങളുമുണ്ട്. അതില്‍ ഒന്നാണു സവാള. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. നാല്, അഞ്ച് സവാള ചെറിയ കഷ്ണങ്ങളാക്കുക.ഒരു ലിറ്റര്‍ വെള്ളം എടുത്ത് അരിഞ്ഞെടുത്ത സവാള അതില്‍ ഇട്ടു 10 മിനിറ്റ് തിളപ്പിക്കുക. 

ശേഷം ഈ വെള്ളം നന്നായി തണുപ്പിക്കണം. ഈ വെള്ളം മുടിയില്‍ പുരട്ടി 20 മിനിറ്റ് ഇരിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ നന്നായി മുടി കഴുകുക. സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പു ഇതിനായി ഉപയോഗിക്കാം. സവാള നീര് തേനില്‍ കലര്‍ത്തി ഉപയോഗിക്കുന്നതും നല്ലതാണ്. സവാള റമ്മില്‍ കലര്‍ത്തി മുടിയില്‍ പുരട്ടുന്നതും മികച്ച ഫലം നല്‍കും. ഇവ സ്ഥിരമായി ചെയ്യണം.