Asianet News MalayalamAsianet News Malayalam

ആരോഗ്യത്തിന് 'ഹാനികരം'; ഇവയാണ് നിരോധിച്ച ചില മരുന്നുകള്‍...

രണ്ടോ മൂന്നോ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ സംയുക്തമാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍. അശാസ്ത്രീയമായി ഇവ യോജിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്

central health ministry banned 328 combination medicines
Author
Delhi, First Published Sep 13, 2018, 2:53 PM IST

ദില്ലി: ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 328 കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ചു. ഇവയുടെ ഉത്പാദനവും വില്‍പനയും പരിപൂര്‍ണ്ണമായി നിരോധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് മരുന്നുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. 

രണ്ടോ മൂന്നോ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ സംയുക്തമാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍. അശാസ്ത്രീയമായി ഇവ യോജിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. 

വേദനസംഹാരിയായ സരിഡോണ്‍, ഡൈക്ലോറാന്‍ ഇന്‍ജക്ഷന്‍, ചുമയ്ക്കുള്ള അലെക്‌സ് സിറപ്പ്, അല്‍കോം സിറപ്പ്, അസ്‌കോറില്‍ ഡി, കോറക്‌സ് സിറപ്പ്, പ്രമേഹത്തിനുള്ള ഗ്ലൈസിഫേജ്, സ്‌കിന്‍ ക്രീമായ പാന്‍ഡേം, ആന്റിബയോട്ടിക്കുകളായ അസിത്രാള്‍ എ ടാബ്, ബ്ലൂമോക്‌സ് ഡിഎക്‌സ്എല്‍ ക്യാപ്‌സൂള്‍, പള്‍മോസെഫ് തുടങ്ങിയ മരുന്നുകളാണ് നിരോധിച്ചത്. 

മരുന്നുകള്‍ നിയന്ത്രിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡും പിന്തുണച്ചു. ചില കമ്പനികള്‍ നേരത്തേ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 15 മരുന്നുകളെ നിരോധനപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
 

Follow Us:
Download App:
  • android
  • ios