നന്നായി വേവിച്ചതും പൂർണ്ണമായും ബാക്ടീരിയ വിമുക്തമായ ഭക്ഷണങ്ങൾ വേണം ഗർഭിണികൾ കഴിക്കാൻ . തണുത്ത മാംസങ്ങൾ പാകം ചെയ്ത് കഴിക്കുന്നതും ഒഴിവാക്കണം. ഇറച്ചി പൂർണമായും സുരക്ഷിതവും വെന്തതുമാണെന്ന് ഉറപ്പാക്കിയിട്ട് വേണം കഴിക്കേണ്ടത്.
സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും വളരെയധികം സന്തോഷം തരുന്നതുമായ കാര്യങ്ങളിലൊന്നാണ് ഗർഭകാലം. ഗർഭകാലത്ത് ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നതിനെ സംബന്ധിച്ച് ഇപ്പോഴും മിക്ക സ്ത്രീകൾക്കും അറിയില്ല. അമ്മയാകാൻ പോകുന്ന സ്ത്രീകൾ നിർബന്ധമായും മാനസികമായും ശാരീരികമായും ഒരുങ്ങേണ്ടത് അത്യാവാശ്യമാണ്. ഗർഭകാലത്ത് പലരിൽ നിന്നും അഭിപ്രായങ്ങൾ കേൾക്കാൻ സാധിക്കും.എന്നാൽ ഡോക്ടറിന്റെ അഭിപ്രായത്തിനാകണം കൂടുതൽ പ്രധാന്യം കൊടുക്കേണ്ടത്. ഗർഭിണിയായിരിക്കുന്നവരെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഭക്ഷണം.
പോഷകഗുണമുള്ള ആഹാരം കഴിക്കാൻ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിന്റെ ശരിയായ വളർച്ചക്കും ,തൂക്കത്തിനും പോഷകഗുണമുള്ള ആഹാരമാണ് കഴിക്കേണ്ടത്. ഗർഭകാലത്ത് ഇറച്ചി കഴിക്കാമോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും പലർക്കും സംശയമുണ്ട്. ഇറച്ചി കഴിച്ചാൽ കുഞ്ഞിന് നല്ലതോ അതോ ദോഷമോ, ഇറച്ചി കഴിച്ചാൽ കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുമോ ഇങ്ങനെ പോകുന്നു സംശയങ്ങൾ. മാംസാഹാരങ്ങൾ വർജിക്കേണ്ടവയല്ല എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത് .
1. ഇറച്ചിയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകളും പ്രോട്ടീനുമെല്ലാം ഗർഭിണി കഴിക്കുന്ന ഭക്ഷണത്തിലൂടെ കുഞ്ഞിന് എത്തുന്നു . ബുദ്ധി വളർച്ചക്കും , ശരീരത്തിന്റെ ക്രമാനുഗതമായ വളർച്ചക്കും എല്ലാം ഇത് കുഞ്ഞിന് അത്യന്താപേക്ഷിതമാണ്
2. ഗർഭിണികൾ പകുതി വേവിച്ചതോ, പച്ചക്കോ ഉള്ള മത്സ്യ മാംസങ്ങൾ കഴിക്കരുത് . ഇത് പലതരം രോഗങ്ങൾ പിടിപ്പെടുന്നതിന് കാരണമാകുന്നു .നന്നായി വേവിച്ചതും പൂർണ്ണമായും ബാക്ടീരിയ വിമുക്തമായ ഭക്ഷണങ്ങൾ വേണം ഗർഭിണികൾ കഴിക്കാൻ .
3. ഗർഭിണികൾ ഇറച്ചി കഴിച്ചു കഴിഞ്ഞാൽ ഗ്യാസ്ട്രബിൾ പോലുള്ളവ പിടിപെടാറുണ്ട് . എന്നാൽ മരുന്നുകളൊന്നും ഇല്ലാതെ തന്നെ ഇത് ഏതാനും സമയങ്ങൾക്കു ശേഷം മാറാറുണ്ട് . ഇത് ചുരുക്കം ചിലരിൽ മാത്രം കണ്ടു വരുന്നതാണ്. അതിനാൽ തന്നെ ഗർഭിണികൾക്ക് യാതൊരു ഭയാശങ്കകളും ഇല്ലാതെ തന്നെ മാംസാഹാരങ്ങൾ കഴിക്കാവുന്നതാണ് .
4. ഇറച്ചി പൂർണമായും സുരക്ഷിതവും വെന്തതുമാണെന്ന് ഉറപ്പാക്കിയിട്ട് വേണം കഴിക്കാൻ. തണുത്ത മാംസങ്ങൾ പാകം ചെയ്ത് കഴിക്കുന്നതും ഒഴിവാക്കണം .അന്തരീക്ഷ താപനിലയുമായി ഒത്തു വന്നതിന് ശേഷം മാത്രം ഇവ പാകം ചെയുക.
5. ഫ്രിഡ്ജിൽ വച്ചത് അതുപോലെ തന്നെ എടുത്ത് ഉപയോഗിക്കരുത് പകരം അവ തണുപ്പ് പോയതിന് ശേഷം മാത്രം വീണ്ടും ചൂടാക്കി ഉപയോഗിക്കുക.
6. സ്രാവുകൾ , മറ്റ് വേവിക്കാതെ കഴിക്കുന്ന മീനുകൾ അതുമല്ലെങ്കിൽ പാതി വേവിച്ച് കഴിക്കുന്ന മീനുകൾ എന്നിവയും ഗർഭിണികൾ കഴിക്കരുത് . ഗർഭിണികൾ എപ്പോഴും ശുചിയായിരിക്കാനും ആരോഗ്യകരവും പോഷക പ്രധാനവുമായ ഭക്ഷണം കഴിക്കാനുമാണ് ശ്രമിക്കേണ്ടത്.
7. വയറിളക്കം , ഛർദ്ദി തുടങ്ങിയവയും ഗർഭിണികൾക്ക് വളരെ വേഗം പിടിപെടുന്നു . കടകളിൽ നിന്ന് ലഭിക്കുന്ന എല്ലാ ഭക്ഷണങ്ങളും സുരക്ഷിതമാവണമെന്നില്ല അതിനാൽ ഗുണനിലവാരമുള്ളവ മാത്രം കഴിക്കാൻ ശ്രമിക്കുക .
