തൈര് കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍

ദഹനവും തൈരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉത്തരം ഉണ്ട് എന്ന് തന്നെയാണ്. ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്‍റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്. 

ഭക്ഷണത്തോടൊപ്പം തൈര് ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും ഉചിതം. തൈര് സാദം പോലുളളവ ഉദാഹരണമായി പരിഗണിക്കാവുന്നതാണ്. ഇത്തരം ഭക്ഷണങ്ങള്‍ ശരീരത്തിന് കാത്സ്യവും നല്‍കുന്നുണ്ട്. ശരീരത്തിലെ ഫോസ്ഫറസിനെ ആഗീരണം ചെയ്യാനും സഹായിക്കുന്നു. തൈര് കോശജ്വലന ലക്ഷണങ്ങള്‍ കുറയ്ക്കുകയും ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു.

തൈര് അള്‍സര്‍ സാധ്യത കുറയ്ക്കാനും ഉപകരിക്കുന്നു. മാത്രമല്ല, തൈര് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. തൈരിന്‍റെ രാസഘടന ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും ഉപകരിക്കും. നമ്മുടെ വേനല്‍ക്കാല ഭക്ഷണത്തോടെപ്പം തൈര് ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.