പടികള്‍ കയറിയിറങ്ങുന്ന വ്യായാമം ഏറ്റവുമധികം സഹായിക്കുക, ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാനാണ്. രക്തസമ്മര്‍ദ്ദം ഉയരുന്നതും ധമനികളില്‍ തടസ്സങ്ങളുണ്ടാകുന്നതും ഈ വ്യായമമുറ തടയും

വിവാഹശേഷം വലിയ ഇടവേളയൊന്നുമെടുക്കാതെ തന്നെ സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. സിനിമയില്‍ മാത്രമല്ല വിവാഹത്തിന് മുമ്പുണ്ടായിരുന്ന അതേ ജീവിതരീതികളിലേക്കും മടങ്ങുകയാണ് ദീപിക. 

ഇതിനായി വീണ്ടും വ്യായാമത്തിലേക്കും വര്‍ക്കൗട്ടുകളിലേക്കും കടന്നിരിക്കുകയാണ് നടി. സൗന്ദര്യത്തിന് പുറമെ ശരീരത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ദീപിക. അതിനാല്‍ തന്നെ ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകണമെന്നതാണ് ദീപികയുടെ നയം. 

പടികള്‍ കയറിയിറങ്ങുന്ന വ്യായാമം ചെയ്യുന്ന ദീപികയുടെ പുതിയ വീഡിയോ ഇതിന്റെ തെളിവാണ്. പരിശീലകനാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പുറത്തുവിട്ടത്. 

View post on Instagram

ഈ വ്യായാമത്തിന്റെ ഗുണങ്ങള്‍...

പടികള്‍ കയറിയിറങ്ങുന്ന വ്യായാമം ഏറ്റവുമധികം സഹായിക്കുക, ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാനാണ്. രക്തസമ്മര്‍ദ്ദം ഉയരുന്നതും ധമനികളില്‍ തടസ്സങ്ങളുണ്ടാകുന്നതും ഈ വ്യായമമുറ തടയും. എല്ലുകള്‍ക്കും പേശികള്‍ക്കും ബലം നല്‍കാനും ഇത് സഹായിക്കും. 

ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന് പുറമെ മനസ്സിന് ഉണര്‍വ്വുണ്ടാക്കാനും സഹായകമായ തരം വ്യായാമമാണ് ഇത്. എന്നാല്‍ ഒരു ട്രെയിനറുടെ നിര്‍ദേശം തേടിയ ശേഷം, ശാസ്ത്രീയമായി തന്നെ ഇത് പരിശീലിക്കുന്നതാണ് നല്ലത്.