ശരീരത്തില്‍ ബിലിറൂബിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ അളവ് വര്‍ധിക്കുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം. സാധാരണഗതിയില്‍ കണ്ണിലെ കൃഷ്ണമണിക്ക് സമീപം മഞ്ഞനിറം പടരുക, കൈകളുടെയും കാലുകളുടെയും ഉള്‍ഭാഗങ്ങളിലും മഞ്ഞനിറം കാണുക, മൂത്രം മഞ്ഞയാവുക- ഇതെല്ലാമാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ 

മഞ്ഞപ്പിത്തം ഒരു രോഗമല്ല, രോഗലക്ഷണമാണ് എന്നാണ് പൊതുവെ ഡോക്ടര്‍മാര്‍ പറയാറ്. കരളിനെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമായാണ് മഞ്ഞപ്പിത്തം ബാധിക്കാറ്. ശരീരത്തില്‍ ബിലിറൂബിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ അളവ് വര്‍ധിക്കുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം. 

സാധാരണഗതിയില്‍ കണ്ണിലെ കൃഷ്ണമണിക്ക് സമീപം മഞ്ഞനിറം പടരുക, കൈകളുടെയും കാലുകളുടെയും ഉള്‍ഭാഗങ്ങളിലും മഞ്ഞനിറം കാണുക, മൂത്രം മഞ്ഞയാവുക- ഇതെല്ലാമാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ മഞ്ഞപ്പിത്തം എല്ലായ്‌പോഴും കരള്‍രോഗങ്ങളെ മാത്രമേ സൂചിപ്പിക്കൂവെന്നില്ലെന്നും അപൂര്‍വ്വമായി മറ്റ് പ്രശ്‌നങ്ങളുടെ ഭാഗമായും മഞ്ഞപ്പിത്തം പിടിപെടാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

രക്തത്തിലെ വ്യതിയാനങ്ങളാണ് ഇവയില്‍ ഒരു സന്ദര്‍ഭം. കൂടുതല്‍ ചുവന്ന രക്താണുക്കള്‍ നശിക്കുന്ന അവസ്ഥയില്‍ കൂടുതല്‍ ബിലിറൂബിന്‍ ഉത്പാദിപ്പിക്കപ്പെടുകയും ഇതിന്റെ ഫലമായി മഞ്ഞപ്പിത്തം ബാധിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പിത്തത്തിലൂടെ ബിലിറൂബിന്‍ പുറന്തള്ളുന്ന പ്രക്രിയയ്ക്ക് എന്തെങ്കിലും തടസം നേരിടുന്ന സാഹചര്യത്തിലും മഞ്ഞപ്പിത്തം കണ്ടേക്കാം. 

എന്നാല്‍ പ്രധാനമായും ഹെപ്പറ്റൈറ്റിസ് പോലുള്ള കരള്‍ രോഗങ്ങളുടെ തന്നെ ലക്ഷണമായിട്ടാണ് മഞ്ഞപ്പിത്തം പിടിപെടാറുള്ളതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങളെയും ചികിത്സയെയും കുറിച്ച് സംസാരിക്കുന്നു, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിലെ ഡോ. മിഥുന്‍ രാജ്...

വീഡിയോ കാണാം...