ജയ്പൂര്‍: കാലു വേദനയേ തുടര്‍ന്നാണു രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബദ്രിലാല്‍ മീണ എന്ന 56 കാരന്‍ ആശുപത്രിയില്‍ എത്തിയത്. മുട്ടുവേദനയേ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ എക്‌സറേ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. കാലിലെ എക്‌സറേയില്‍ സൂചി കണ്ടതിനെ തുടര്‍ന്ന് ഇയാളെ കൂടുതല്‍ പരിശോധനകള്‍ക്കു വിധയമാക്കി.
ഇതോടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും സൂചി തറച്ചു നില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇത്രയധികം സൂചി എങ്ങനെ ഇയാളുടെ ശരീരത്തില്‍ വന്നു എന്നു രോഗിക്കോ കുടുംബത്തിനോ യാഥൊരു അറിവും ഇല്ല. ഈ സൂചികള്‍ ബോധപൂര്‍വ്വം ആരോ കുത്തിവച്ചതാകമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.
75 പിന്നുകളില്‍ 40 എണ്ണം തൊണ്ടയില്‍ നിന്നും 25 എണ്ണം വലതു കാലിലും ഇരു കൈകളില്‍ രണ്ട് എണ്ണം വീതവുമായിരുന്നു. റെയില്‍വേ കമ്പനിയില്‍ ജോലി ചെയ്യുന്ന് ബദ്രിലാല്‍ ഇപ്പോള്‍ മുംബൈയിലെ റെയില്‍വേ ആശുപത്രിയിലാണ്. ശസ്ത്രക്രിയ നടത്തി പിന്നുകള്‍ പുറത്തെടുക്കാന്‍ ഒരു ആശുപത്രികളും തയാറാകുന്നില്ല എന്ന് ബദ്രിയുടെ കുടുംബം ആരോപിക്കുന്നു.
