Asianet News MalayalamAsianet News Malayalam

ശരീരഭാരം കുറയ്ക്കാൻ കാബേജ് ജ്യൂസ്

ദിവസവും ഒരു കപ്പ് കാബേജ് ജ്യൂസ് കുടിച്ചാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.  കാബേജ് ജ്യൂസ് ശരീര ഘടന മെച്ചപ്പെടുത്തും എന്ന് മാത്രമല്ല കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് ഇത് ഉത്തമമാണെന്നും പഠനങ്ങൾ പറയുന്നു. പൊട്ടാസ്യം, വൈറ്റമിന്‍ സി, സള്‍ഫര്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള കാബേജ് കരളിന് ഉത്തമമാണെന്ന് പറയുന്നു. 

Drinking Cabbage Juice May Help Lose Weight
Author
Trivandrum, First Published Feb 3, 2019, 8:19 PM IST

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അവർക്ക് നല്ലൊരു പ്രതിവിധിയാണ് കാബേജ് ജ്യൂസ്. ദിവസവും ഒരു കപ്പ് കാബേജ് ജ്യൂസ് കുടിച്ചാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.  കാബേജ് ജ്യൂസ് ശരീര ഘടന മെച്ചപ്പെടുത്തും എന്ന് മാത്രമല്ല കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് ഇത് ഉത്തമമാണെന്നും പഠനങ്ങൾ പറയുന്നു. 

പൊട്ടാസ്യം, വൈറ്റമിന്‍ സി, സള്‍ഫര്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള  കാബേജ് കരളിന് ഉത്തമമാണെന്ന് പറയുന്നു. ഇലക്കറികളുടെ ഇനത്തിലെ സൂപ്പര്‍ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് കലോറി വളരെ കുറവാണെന്നതാണ്  കാബേജ് ജ്യൂസിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. 

Drinking Cabbage Juice May Help Lose Weight

ഒരു ഗ്ലാസ് കാബേജ് ജൂസില്‍ 22 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ദഹനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും കാബേജ്  ഉത്തമമാണ്. കാബേജിനൊപ്പം ഇഞ്ചി ചേര്‍ത്ത് ജ്യൂസാക്കുന്നത് അത് കൂടുതല്‍ സ്വാദിഷ്ടമാക്കാം. ഇതിനോടൊപ്പം അല്‍പം നാരങ്ങാനീരു ചേര്‍ക്കുന്നതും രുചികരമായിരിക്കും. അൾസർ ഇല്ലാതാക്കാൻ കാബേജ് ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. 


 
 

Follow Us:
Download App:
  • android
  • ios