Asianet News MalayalamAsianet News Malayalam

മധുര പാനീയങ്ങൾ കരൾ രോ​​ഗങ്ങൾ ഉണ്ടാക്കാമെന്ന് പഠനം

മധുര പാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്നതിലൂടെ കരൾ രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. യുഎസിലെ ജോൺ ഹോപ്പ്കിൻസ് ബ്ലൂംബർ​ഗ് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കുമെന്നും ​ഗവേഷകർ പറയുന്നു.  

Drinking soda, sweetened drinks may up chronic kidney disease: Study
Author
Trivandrum, First Published Jan 3, 2019, 12:21 PM IST

മധുര പാനീയങ്ങൾ, സോഡ എന്നിവ അമിതമായി കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. മധുര പാനീയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. മധുര പാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്നതിലൂടെ കരൾ രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം.

യുഎസിലെ ജോൺ ഹോപ്പ്കിൻസ് ബ്ലൂംബർ​ഗ് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 3,003 സ്ത്രീകളിലും പുരുഷന്മാരിലുമാണ് പഠനം നടത്തിയപ്പോഴാണ് ഈ കണ്ടെത്തൽ. മധുര പാനീയങ്ങൾ കുടിച്ചാൽ സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്ന. സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കുമെന്നും ​ഗവേഷകർ പറയുന്നു. 

Drinking soda, sweetened drinks may up chronic kidney disease: Study

അമേരിക്കൻ സൊസെെറ്റി ഓഫ് നെഫ്രോളജി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാതരം മധുരപാനീയങ്ങളും കരൾ രോ​ഗം ഉണ്ടാക്കാമെന്ന് ​ഗവേഷകനായ റെബോൾസ് പറഞ്ഞു. മധുര പാനീയങ്ങള്‍ അമിതവണ്ണത്തിനും ഓർമ ശക്തി കുറയുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios