അമിതമായ വെളളം കുടിയും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും?

First Published 22, Mar 2018, 10:50 AM IST
Drinking water and health problems
Highlights
  •  അമിതമായ വെളളം കുടി പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.

വെളളം ധാരാളം കുടിക്കുക എന്നാല്ലാരും പറയാറുണ്ട്. വെളളം എത്ര കുടിക്കുന്നോ അത്രയും നല്ലതാണ് അതേസമയം അമിതമായ വെളളം കുടി പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. വെളളം കൂടുതല്‍ കുടിക്കുമ്പോള്‍ രക്തത്തിന്‍റെ അളവ് കൂടി ക്രമാതീതമായി വര്‍ദ്ധിക്കും. ഇത്  ഹൃദയത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും.

വെളളം അമിതമാകുമ്പോള്‍ ശരീരത്തിലെ ധാതുക്കള്‍ വേണ്ട രീതിയില്‍ ആഗിരണം ചെയ്യാന്‍ കഴിയാതെ വരും. ഇത് പോഷക കുറവ് കാരണമുളള പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. അമിതമായ വെളളം കൂടി ശരീരത്തിന്‍റെ സാധാരണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഇത് തലവേദന, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. 

അതുപോലെ തന്നെ കൂടുതല്‍ വെളളം കുടിക്കുമ്പോള്‍ വൃക്കകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. ഇത് വൃക്കയുടെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കും. 

loader