കരളിന്‍റെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 3:10 PM IST
Eat these foods to keep your liver healthy
Highlights

കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും. ശരിയായ ജീവിതശൈലിയിലൂടെയും ചിട്ടയായ ഭക്ഷണ ക്രമീകരണത്തിലൂടെയും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയും. 

കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും. ശരീരത്തിലെ വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരളിന്‍റെ പ്രധാന ജോലികള്‍. എന്നാല്‍ കരളിന്‍റെ പ്രവര്‍ത്തനം താളംതെറ്റുമ്പോള്‍ മേല്‍പ്പറഞ്ഞ പ്രക്രിയകളൊക്കെ തടസപ്പെടുകയും അനാരോഗ്യം പിടിപെടുകയും ചെയ്യും.

തുടക്കത്തിലേ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികില്‍സ തേടിയാല്‍, അപകടം ഒഴിവാക്കാനാകും. അമിത മദ്യപാനവും  പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും.

ശരിയായ ജീവിതശൈലിയിലൂടെയും ചിട്ടയായ ഭക്ഷണ ക്രമീകരണത്തിലൂടെയും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയും. 

ഇറച്ചി അധികം കഴിക്കുന്നത് ഗുരുതരമായ കരൾ രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സംസ്കരിച്ച ഇറച്ചി, റെഡ് മീറ്റ്, ഇവയുടെ അമിതോപയോഗമാണ് കരള്‍ രോഗത്തിന് കാരണമാകുന്നത് എന്നാണ് ഇസ്രയേലിലെ ഹൈഫ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ പറയുന്നത്. വറുത്തതും, ഗ്രില്‍ ചെയ്തതുമായ ഭക്ഷണങ്ങള് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

കരളിന്‍റെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കാം.. 

നട്‌സ്

നട്സ് ധാരാളമായി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. നട്സില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ കരളന് ആവശ്യമാണ്. അണ്ടിപ്പരിപ്പും ബദാമും ധാരാളം കഴിക്കാം. 

ഗ്രീന്‍ ടീ 

ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്ന് ജപ്പാനിലെ ഒരു പഠനം പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്‌റിഓക്‌സിടന്‌റുകള്‍ ശരീരത്തിന് മികച്ചതാണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ക്യാന്‍സര്‍ തടയാനും ഗ്രീന്‍ ടീ ദിവസവും കുടിക്കുന്നത് നല്ലതാണ്. 

കോഫി 

കോഫി കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനുകളാണ് ഇതിന് സഹായിക്കുന്നത്. 

മത്സ്യം 

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ മത്സ്യം കഴിക്കുന്നത് കരളിന് നല്ലതാണ്. 


 

loader