ശരീരഭാരവും ക്യാൻസറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. പലർക്കും ഇതിനെ കുറിച്ച് സംശയമുണ്ട്. ശരീരഭാരവും ക്യാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. ക്യാൻസർ ഉണ്ടാകാൻ 3.9 ശതമാനവും കാരണം ശരീരഭാരമാണെന്നാണ് പഠനത്തിൽ പറയുന്നത്. ജേണൽ ക്യാൻസർ എന്ന മാ​ഗസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അമേരിക്കൻ ക്യാൻസർ സൊസെെറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. സ്തനാർബുദം, കരളിനെ ബാധിക്കുന്ന ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവ ഉൾപ്പെടെ 13  തരം ക്യാൻസറുകൾക്ക് ശരീരഭാരവുമായി ബന്ധമുണ്ടെന്ന് ​ഗവേഷകനായ ഹ്യൂന സങ് പറഞ്ഞു. 2030  ഓടെ ലോകത്താകമാനം  21.7  മില്യന്‍ പുതിയ ക്യാൻസർ കേസുകളും, 13  മില്യന്‍ ക്യാൻസർ മരണങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് സ്തനാർബുദമാണെന്നും പുരുഷന്മാർക്ക് ഏറ്റവും കൂടുതൽ പിടിപെടുന്നത് കരള്‍ ക്യാൻസറാണെന്നും ​ഗവേഷകർ പറയുന്നു. പൊണ്ണത്തടി ക്യാൻസറിലേക്കുള്ള കാരണമായേക്കാമെന്നും പഠനത്തിൽ പറയുന്നു. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, കൊഴുപ്പുള്ള ആഹാരം, വ്യായാമമില്ലായ്മ എന്നിവയാണ് പൊണ്ണത്തടി ഉണ്ടാകാനുള്ള പ്രധാനകാരണങ്ങൾ.