Asianet News MalayalamAsianet News Malayalam

കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 പച്ചക്കറികൾ

അമിതവണ്ണം കുറയ്ക്കാൻ ഇന്ന് മിക്കവരും ചെയ്യുന്ന ഡയറ്റിലൊന്നാണ് കീറ്റോ ഡയറ്റ്. ഇൗ ഡയറ്റിൽ കാർബോഹൈഡ്രേറ്റിന്റെ അളവ്​ വളരെ കുറവായിരിക്കും.പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ ഏതൊക്കെയാണെന്ന് നോക്കാം. 

five vegetables While On A Keto Diet
Author
Trivandrum, First Published Dec 20, 2018, 12:54 PM IST

അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും അധികം പേർ ആശ്രയിക്കുന്ന ഡയറ്റാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ ഏതൊക്കെയാണെന്ന് നോക്കാം.

പാലക്ക് ചീര...

പോഷകസമ്പന്നമായ ഇലക്കറിയാണ് പാലക്ക്. ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഏറ്റവും നല്ല ഭക്ഷണമാണ് പാലക്ക് ചീര .പ്രമേഹരോഗം കൊണ്ട് ശരീരത്തിന് സംഭവിച്ചേക്കാവുന്ന സങ്കീർണതകളെ പാലക്ക് ചീര തടയും. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്‌തസമ്മർദ്ദത്തെയും കുറയ്ക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്ക് സ്‌ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്‌ ഉത്തമമാണ്‌. ഉയർന്ന തോതിൽ നാരുകൾ അടങ്ങിയ ഇലക്കറിയാണ്‌ പാലക്ക്‌. വൈറ്റമിൻ എ, വൈറ്റമിൻ കെ, വൈറ്റമിൻ ബി, മഗ്നീഷ്യം, കോപ്പർ, സിങ്ക്‌, ഫോസ്‌ഫറസ്‌, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്‌ പാലക്ക്‌.

five vegetables While On A Keto Diet

കോളിഫ്ളവർ...

 അമിതവണ്ണമുള്ളവർ കോളിഫ്ളവർ വിഭവങ്ങൾ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ കോളിഫ്ളവർ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്ത് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ കെ, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവ കോളിഫ്ളവറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാൻസർ, ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവ വരാതിരിക്കാൻ കോളിഫ്ളവർ കഴിക്കുന്നത് ​ഗുണം ചെയ്യും. 

five vegetables While On A Keto Diet

ബ്രോക്കോളി...

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ധാരാളം നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ബ്രോക്കോളി കഴിക്കുന്നത് ​ഗുണം ചെയ്യും. 

five vegetables While On A Keto Diet

കൂൺ...

കൂണുകൾ പലതരത്തിൽ കാണപ്പെടുന്നു. ആഹാരമാക്കാൻ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുണ്ട്. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ വളരെ നല്ലതാണ് കൂൺ. കൂൺ വിഭവങ്ങൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. സന്ധിവീക്കം, നീർക്കെട്ട് തുടങ്ങിയ അസുഖങ്ങൾക്ക് നല്ലൊരു മരുന്നാണ് കൂൺ. 

five vegetables While On A Keto Diet

പാവയ്ക്ക...

തടി കുറയാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. പ്രമേഹ​രോ​ഗികൾ ദിവസവും പാവയ്ക്ക കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. പാവയ്ക്ക പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എൻസൈമുകളെ നിയന്ത്രിക്കാനും പാവയ്ക്കയ്ക്ക് സാധിക്കും.

five vegetables While On A Keto Diet


 

Follow Us:
Download App:
  • android
  • ios