Asianet News MalayalamAsianet News Malayalam

മുലയൂട്ടുമ്പോള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

അമ്മയാവുക എന്നത് ഒരു പെണ്ണിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. ഒരു കുഞ്ഞിക്കാല്‍ കാണാനായി വര്‍ഷങ്ങളായി കാത്തിരിക്കുന്നവരും ഉണ്ടാകും. അതുകൊണ്ട് തന്നെ ഗര്‍ഭകാലം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഗര്‍ഭകാലത്തെ ശീലങ്ങള്‍, ഭക്ഷണം എന്നിവയൊക്കെ കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഗര്‍ഭക്കാലത്ത് സ്ത്രീകള്‍ നല്ല ഭക്ഷണം കഴിക്കുകയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യുന്നു. 

fruits you should eat while breast feeding
Author
Thiruvananthapuram, First Published Sep 25, 2018, 11:18 PM IST

അമ്മയാവുക എന്നത് ഒരു പെണ്ണിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. ഒരു കുഞ്ഞിക്കാല്‍ കാണാനായി വര്‍ഷങ്ങളായി കാത്തിരിക്കുന്നവരും ഉണ്ടാകും. അതുകൊണ്ട് തന്നെ ഗര്‍ഭകാലം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഗര്‍ഭകാലത്തെ ശീലങ്ങള്‍, ഭക്ഷണം എന്നിവയൊക്കെ കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഗര്‍ഭക്കാലത്ത് സ്ത്രീകള്‍ നല്ല ഭക്ഷണം കഴിക്കുകയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യുന്നു.

എന്നാല്‍ കുഞ്ഞ് ജനിച്ചുകഴിച്ചാല്‍ സ്വന്തം ആരോഗ്യം പോലും പലരും ശ്രദ്ധിക്കാറില്ല. കുഞ്ഞ് ജനിച്ച് കഴിഞ്ഞാലും അമ്മമാര്‍ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം അമ്മയുടെ മുലപാലാണ് കുഞ്ഞിന്‍റെ ആരോഗ്യം. മുലയൂട്ടുമ്പോള്‍ കഴിക്കേണ്ട ഭക്ഷണം എന്തൊക്കെ എന്ന് നോക്കാം.

പഴം

fruits you should eat while breast feeding

മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് കഴിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭക്ഷണമാണ് പഴം. വാഴപ്പഴം ശരീരത്തിലെ ഫോളിക്ക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കം. കൂടാതെ ഇതിൽ ധാരാളം വൈറ്റമിനും ധാതുക്കളും അടങ്ങിയിരിക്കുന്നു. വാഴപ്പഴം മുലയൂട്ടുന്ന അമ്മക്ക് ശക്തി പകരുന്നു. അമ്മയുടെയും കുഞ്ഞിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

പപ്പായ 

fruits you should eat while breast feeding

പച്ച പപ്പായ മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പഴമാണ്. പപ്പായ പഴുക്കുന്നതിന് മുമ്പ് കഴിക്കണം. ഇവയില്‍ അടങ്ങിയിരിക്കുന്ന എൻസൈമുകൾ മുലപ്പാൽ വർദ്ധിപ്പിക്കും. 

അവോക്കാഡോ

fruits you should eat while breast feeding

വൈറ്റമിൻ സി, എ, പൊട്ടാസ്യം, കാൽസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് അവോക്കാഡോ. കൂടാതെ ധാരാളം ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിരിക്കുന്നു. ഇത് മുലപ്പാലുണ്ടാവാൻ സഹായിക്കും. 

സ്ട്രോബറി

fruits you should eat while breast feeding

കാണുന്ന പോലെ തന്നെ ഒരുപാട് ഗുണങ്ങളുളള ഫലമാണ് സ്ട്രോബറി. 
സ്ട്രോബറിയില്‍ ഇരുമ്പ്, വൈറ്റമിൻ സി, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായടങ്ങിയിരിക്കുന്നു. അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും സ്ട്രോബറി കഴിക്കാം. 

ബ്ലൂബെറി

fruits you should eat while breast feeding

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ബ്ലുബെറി .  വൈറ്റമിൻ എ, കെ, പൊട്ടാസ്യം, കാൽസ്യം കൂടാതെ കാർബോഹൈഡ്രേറ്റ്സും അടങ്ങിയിരിക്കുന്നു. ബ്ലൂബെറി അമ്മമാര്‍ കഴിക്കുന്നത് നല്ലതാണ്.  

Follow Us:
Download App:
  • android
  • ios