തെറ്റായ ഭക്ഷണശീലമാണ് പല ജീവിതശൈലി രോഗങ്ങളുടെയും കാരണം. അതുകൊണ്ടുതന്നെ ആളുകള്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ആരോഗ്യകരമായ ഭക്ഷങ്ങള്‍ തേടി നടക്കുകയാണ്. ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം ഏതാണ്? പാല്‍, മുട്ട, പച്ചക്കറികള്‍, മാംസം, മല്‍സ്യം അങ്ങനെ പല ഉത്തരങ്ങളും ലഭിക്കും. എന്നാല്‍ ഇവയൊന്നുമല്ല, ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന സുഗന്ധവ്യഞ്ജനമായ ഇഞ്ചിയാണ് ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്ന്. ഇതിന് പല കാരണങ്ങളുമുണ്ട്. ഇഞ്ചിയില്‍ വിറ്റാമിന്‍ സി, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പര്‍ മാംഗനീസ് തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ഒട്ടെറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പ്രതിവിധി കൂടിയാണ് ഇഞ്ചി. ഛര്‍ദ്ദി, വയറിളക്കം, ഉദരരോഗങ്ങള്‍, പ്രതിരോധശേഷി ഇല്ലായ്‌മ, ദഹനപ്രശ്‌നങ്ങള്‍, ആര്‍ത്തവവേദന, ക്യാന്‍സര്‍, പ്രമേഹം, അമിതവണ്ണവും ഭാരകൂടുതലും തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുളള പ്രതിവിധിയാണ് ഇഞ്ചി. ചായ(ജിഞ്ചര്‍ ടീ), സൂപ്പ്, മല്‍സ്യം, മധുരപലഹാരങ്ങള്‍ എന്നിവയ്ക്കൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. തേനിനൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശ രോഗങ്ങള്‍ക്ക് വളരെ നല്ലതാണ്. 

ചൈനയാണ് ഏറ്റവുമധികം ഇഞ്ചി ഉല്‍പാദിപ്പിക്കുന്ന രാജ്യം. ബ്രസീല്‍, നൈജീരിയ, ജമൈക്ക എന്നിവിടങ്ങളിലും ധാരാളം ഇഞ്ചി ഉല്‍പാദിപ്പിക്കുന്നുണ്ട്.