ഒരു ഫസ്റ്റ് ക്ലാസ് മദ്യത്തിനു കൂട്ടായി ഫസ്റ്റ് ക്ലാസ് ടച്ചിങ്ങും വേണമെന്ന ആഗ്രഹമാണ് ഇവരെ ഈ നിര്‍മ്മാണത്തിനു പ്രേരിപ്പിച്ചത്. അഞ്ചു ചിപ്സ് കഷണം മാത്രമടങ്ങുന്ന ക്ലാസ്സിക് ബ്ലാക്ക് ബോക്സ് ആണ് ഇത്. ഏറ്റവും സ്പെഷ്യല്‍ ആയ ഫ്ലെവറുകളില്‍ ആണ് ഇവ നിര്‍മ്മിച്ചിരിയ്ക്കുന്നത്. 

സ്വീഡനിലെ പിന്‍ മരങ്ങളില്‍ നിന്നും ശേഖരിച്ച പ്രത്യേക കൂണുകളുടെ ഫ്ലേവര്‍ ആണ് ഒരെണ്ണം. കടല്‍പായലിന്‍റെ വിത്തുകളില്‍ നിന്ന് ശേഖരിച്ച ഫ്ലേവര്‍ രണ്ടാമത്തെത്. അപൂര്‍വ്വമായ ഫ്ലെവറുകളാണ് ഇവയെ സ്പെഷ്യല്‍ ആക്കുന്നത്.

പത്ത് ചിപ്സ് അടങ്ങിയ ഒരു ബോക്സ് അടുത്തിടെ ലേലത്തിനും വച്ചിരുന്നു. ഈ ചിപ്സിനു വേണ്ടി ഉപയോഗിയ്ക്കുന്ന ഉരുളക്കിഴങ്ങും സ്പെഷ്യല്‍ ആണ്. അമ്മര്‍നാസ് എന്ന താഴ്വരയില്‍ പ്രത്യേകമായി കൃഷി ചെയ്യുന്നവയാണ് ഇവ. 

കൈകള്‍ കൊണ്ട് നട്ടു കൈകള്‍ കൊണ്ട് കൃഷി ചെയ്ത് യന്ത്രങ്ങള്‍ ഉപയോഗിയ്ക്കാതെ പ്രകൃതി ദത്തമായി ഉണ്ടാക്കുന്നവ. ഒരു ബോക്സിന്‍റെ വില അന്‍പത്താറു ഡോളര്‍ ആണ്.