പേര് ആര്‍ക്കും മാറ്റാം, എന്നാല്‍ സ്വന്തം പേര് മാറ്റാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അഹമ്മദാബാദില്‍ നിന്നുള്ള 33 വയസുകാരന്‍

അഹമ്മദാബാദ്: പേര് ആര്‍ക്കും മാറ്റാം, എന്നാല്‍ സ്വന്തം പേര് മാറ്റാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അഹമ്മദാബാദില്‍ നിന്നുള്ള 33 വയസുകാരന്‍. രജ്‌വീര്‍ ഉപാധ്യായ എന്ന പേര് ആര്‍വി155677820 എന്നാക്കണം എന്ന് പറഞ്ഞ് ഇയാള്‍ സമര്‍പ്പിച്ച അപേക്ഷ രാജ്‌ക്കോട്ടിലെ ഗസറ്റ് ഓഫീസര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിക്കുന്നത്.

തനിക്കൊരു മതത്തിലും വിശ്വാസമില്ലെന്നും താനൊരു യുക്തിവാദിയായതിനാലുമാണ് ഇങ്ങനെയൊരു പേരിലേക്ക് മാറുന്നതെന്നാണ് ഇയാളുടെ വാദം. എന്നാല്‍ ഒരു കാരണവും ഇല്ലാതെ ഓഫീസര്‍ തന്‍റെ അപേക്ഷ തള്ളിയെന്നാണ് ഇയാല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ആര്‍വി എന്നത് രജ്‌വീര്‍ എന്നതിനെയും 155677820 ഇയാളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ നമ്പറിനെയും സൂചിപ്പിക്കുന്ന രീതിയിലാണ് പുതിയ പേര്.

ഇപ്പോള്‍ ഉള്ള പേര് എവിടെ എഴുതിയാലും എന്‍റെ മതവും ജാതിയും അറിയും. ജാതിയുടെയും മതത്തിന്‍റെയും ചുരുക്കപ്പേരുകളിലേക്ക് എന്‍റെ വ്യക്തിത്വം ചുരുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇയാള്‍ പറയുന്നു. ഇയാള്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.