ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുന്നു. ദില്ലിക്കാരനായ ഒരു യുവാവ് സ്വന്തം കൈവിരലുകള്‍ മുറിച്ചുമാറ്റുന്നതുപോലെ കാട്ടുന്ന മാജിക് വീഡിയോയാണ് കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കുന്നത്. വിന്‍സന്റ് കുവോയെന്ന ജാലവിദ്യക്കാരന്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്‌ത വീഡിയോയാണ് ഇപ്പോള്‍ സംസാരവിഷയമാരിക്കുന്നത്. ഓരോ വിരലിന്റെ അറ്റം മുറിച്ചെടുക്കുകയും, മറ്റു വിരലുകള്‍ കുട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ള ജാലവിദ്യയാണ് കാണികളെ വിസ്‌മയിപ്പിക്കുന്നത്. ഏപ്രില്‍ 30ന് യൂട്യൂബില്‍ ഷെയര്‍ ചെയ്‌ത വീഡിയോ ഇതിനോടകം ഇരുപത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. വീഡിയോ പോസ്റ്റിന് കീഴെ വിസ്‌മയകരമായെന്ന തരത്തില്‍ നൂറുകണക്കിന് കമന്റുകളാണ് വരുന്നത്. ശരിക്കും ഞെട്ടിച്ചുകളഞ്ഞുവെന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. ഏതായാലും ആ തകര്‍പ്പന്‍ വീഡിയോ ഒന്നു കണ്ടുനോക്കൂ...