ദിവസവും ഉലുവ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ൽ കു​റ​യ്ക്കു​ന്ന​താ​യി ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഉ​ലു​വ​യി​ൽ പൊട്ടാ​സ്യം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഉയർന്ന രക്തസമ്മർദ്ദം തടയാൻ വളരെ നല്ലതാണ് ഉലുവ വെള്ളം.  

ദിവസവും ഉലുവ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. അൽപ്പം കയപ്പാണെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ. ഉലുവ കഴിച്ചാൽ നിരവധി ​ഗുണങ്ങളാണുള്ളത്. ഹൃദയത്തെ സംരക്ഷിക്കാന്‍ ഉലുവ നല്ലതാണ്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന പോളിസാക്കറൈഡ് എന്ന് മൂലകമാണ് ഉലുവയെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.

 ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ൽ കു​റ​യ്ക്കു​ന്ന​താ​യി ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഉ​ലു​വ​യി​ൽ പൊട്ടാ​സ്യം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഉയർന്ന രക്തസമ്മർദ്ദം തടയാൻ വളരെ നല്ലതാണ് ഉലുവ വെള്ളം. ക​ര​ളി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കമാണ്.

ടൈ​പ്പ് 2 പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് ഉ​ലു​വ വെള്ളം ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ൾ പറയുന്നു. ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന ത​രം നാ​രു​ക​ൾ ഉ​ലു​വ​യി​ലു​ണ്ട്. ആ​മാ​ശ​യ​ത്തി​ൽ നി​ന്നു ര​ക്ത​ത്തി​ലേ​ക്ക് വ​ലി​ച്ചെ​ടു​ക്ക​പ്പെ​ടു​ന്ന പ​ഞ്ച​സാ​ര​യു​ടെ തോ​തു കു​റ​യ്ക്കു​ന്ന​തി​ന് നാ​രു​ക​ൾ ​സഹായിക്കും. ഉ​ലു​വ​യി​ൽ അ​മി​നോ ആ​സി​ഡു​ക​ൾ ധാ​രാ​ളം അടങ്ങിയിട്ടുണ്ട്. ഇ​ൻ​സു​ലി​ൻ ഉ​ത്പാ​ദ​നം കൂ​ട്ടുന്ന​തി​ന് അ​മി​നോ ആ​സി​ഡു​ക​ൾ സഹായിക്കും.