ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം ദോഷമാകുന്നത് എങ്ങനെ?
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് സാഗര് റാണിയുടെ മൂന്നാം ഘട്ടത്തില് കണ്ടെത്തിയ മാരകമായ ഫോര്മാലിന് കലര്ന്ന ആറ് ടണ് മത്സ്യം പിടിച്ചെടുത്തു. പാലക്കാട് വാളയാര് ചെക്ക് പോസ്റ്റില് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ആന്ധ്രാപ്രദേശില് നിന്നെത്തിയ ആറ് ടണ് ചെമ്മീനില് ഫോര്മാലിന് മാരകമായ അളവില് അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്.
ഫോര്മാലിന്റെ ലഭ്യത വളരെ എളുപ്പമാണ്. അതിനാലാണ് മത്സ്യത്തൊഴിലാളികള് കൂടുതലായി ഇവ ഉപയോഗം ചെയ്യുന്നത്. ഫോര്മാലിന് വെളളത്തില് കലക്കി തളിച്ചാല് മീന് നല്ല ഫ്രഷായിരിക്കും.
ഫോര്മാലിന് കലര്ന്ന മത്സ്യം ദോഷമാകുന്നത് എങ്ങനെ?
മൃതദേഹങ്ങള് അഴുകാതെ സൂക്ഷിക്കാനാണ് ഫോര്മാലിന് ഉപയോഗിക്കുന്നത്. മെഡിക്കല് വിദ്യാര്ത്ഥികള്ക്ക് പഠിക്കാനുളള മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഫോര്മലിന് ലായനിയില് സൂക്ഷിക്കും. ശരീരത്തിനകത്തെത്തിയാല് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകും.
ക്യാന്സര്, ശ്വാസകോശ, കരള് രോഗങ്ങള് വരെയുണ്ടാക്കും. കൂടാതെ തലച്ചോറിനെയും നാഡികളെയും ബാധിക്കും. കൂടിയ അളവിലെത്തിയാല് അത് മരണത്തിനുപോലും കാരണമാകാം.
