വിവാഹിതരോ ഒരു പ്രണയത്തില്‍ കുടുങ്ങാത്തവരോ ആയ ഒരാളെ കാണുമ്പോള്‍ സഹതാപം തോന്നാറുണ്ടോ. എന്നാല്‍ ഇവര്‍ ഇത്തരം ബന്ധങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ചില കാര്യങ്ങള്‍ സാധിക്കുന്നുണ്ട്. പഠനങ്ങള്‍ പ്രകാരം കമിതാക്കളെക്കാള്‍ സന്തോഷവാന്മാരാണ് ഒറ്റാംതടികളാണെന്ന് വിദഗ്ദര്‍ പറയുന്നത്. 

ഇതിന് ചില കാരണങ്ങളാണ് ഇവ

സ്വന്തം കാര്യങ്ങള്‍ കൂടുതല്‍ കരുതലോടെ ചെയ്യുന്നു - സ്വന്തം കാര്യങ്ങള്‍ വളരെ ഉത്തരവാദിത്വമായി ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കുന്നു. ഒറ്റയ്ക്കായത് കൊണ്ട് ധാരാളം പഠിക്കാനും വായിക്കാനും ഇവര്‍ക്ക് സമയം ലഭിക്കുന്നു. മറ്റുള്ളവരുടെ സഹായമില്ലാതെ ഏത് ജോലിയും ഭംഗിയായി ചെയ്യാന്‍ ഒറ്റയ്ക്ക് നടക്കുന്നവര്‍ക്ക് സാധിക്കുന്നു. എന്ത് പ്രശ്‌നങ്ങള്‍ വന്നാലും ധൈര്യമായി നേരിടാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കുന്നു.

സമൂഹത്തിന് മുന്‍പില്‍ ഇവരുടെ ജീവിതം ഉത്തമമായിരിക്കും - ബന്ധിതരായവരെക്കാള്‍ സമൂഹത്തില്‍ ഉള്ളവരുമായി കൂടുതല്‍ ഇടപഴകാന്‍ സാധിക്കുന്നത് ഒറ്റയ്ക്ക് നടക്കുന്നവര്‍ക്കാണ്. ഇവര്‍ കൂടുതല്‍ ആള്‍ക്കാരെ പരിചയപ്പെടാനും, വരോടൊപ്പം ചിലവഴിക്കാനും സമയം കണ്ടെത്തുന്നു.

കൂടുതല്‍ പണം കൈയ്യില്‍ ഉണ്ടായിരിക്കും - നിങ്ങള്‍ ഒറ്റയ്ക്കാണോ , എങ്കില്‍ എത്ര പഠിക്കാനുള്ള പണവും നിങ്ങളുടെ കൈവശം ഉണ്ടാകും. നിങ്ങളുടെ വിനോദങ്ങളും ആഗ്രഹങ്ങളും സാധിക്കാനുള്ള പണം നിങ്ങളുടെ കൈവശം ഉണ്ടാകും. കമിതാക്കള്‍ക്കുള്ള അനാവശ്യ ചിലവുകള്‍ നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാകില്ല.

ഒരുപാട് സമയം ബാക്കിയുണ്ടാകും - നിങ്ങള്‍ ഒറ്റയ്ക്ക് നടക്കുന്നവരാണോ എങ്കില്‍ നിങ്ങള്‍ക്കായി ഇഷ്ടം പോലെ സമയം ഉണ്ടാകും. നിങ്ങള്‍ ഒറ്റയ്ക്കിരുന്ന് സംഗീതം കേള്‍ക്കുകയോ ബുക്ക് വായിക്കുകയോ ചെയ്യുമ്പോള്‍ ആരും ശല്യപ്പെടുത്താന്‍ വരില്ല. ഇത്തരം വായനകള്‍ നിങ്ങളുടെ വ്യക്തിത്വവികസനത്തെ കൂടി സ്വാധീനിക്കുന്നു. നിങ്ങള്‍ക്ക് സ്വസ്തമായി ഇരിക്കാന്‍ ധാരാളം സമയം കിട്ടുന്നു.

ഒറ്റയ്ക്കുള്ളവര്‍ക്ക് സത്യസന്ധമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും - ഒറ്റയ്ക്കുള്ളവര്‍ക്ക് കമിതാക്കളെക്കാള്‍ സത്യസന്ധമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.