ടിറോണ്‍ പാഹ് എന്ന യുവാവ്  സൈിക്കിള്‍ സവാരി കഴിഞ്ഞ് വീട്ടിലെത്തി. പതിവ് പോലെ സൈക്കിള്‍ ഗാരേജിലേക്ക് മാറ്റുന്നതിനിടെ പെട്ടെന്ന് സീല്‍ക്കാര ശബ്ദം കേട്ടു. സൈക്കിളിന്റെ ടയര്‍ പഞ്ചറായെന്ന്  കരുതി ടിറോണ്‍ തന്റെ ടോര്‍ച്ചെടുത്ത്  പ്രകാശിപ്പിച്ചു.

തൊട്ടുമുന്നില്‍ ഉഗ്രവിഷമുള്ള പാമ്പ്.ഏകദേശം ഒരു മീറ്ററിലധികം നീളമുള്ള കിങ് ബ്രൗണ്‍ ഇനത്തില്‍പ്പെട്ട പാമ്പായിരുന്നു അത്. ടിറോണ്‍ ആകെ ഭയന്നു. എന്തു ചെയ്യണമെന്നറിയാതെ അമ്പരന്നു നിന്ന്. ഓസ്‌ട്രേലിയയിലുള്ള സ്പ്രിങ്‌സിലാണ് സംഭവം. 

ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ പാമ്പ് ആക്രമണക്കാരിയായി. ടിറോണിന് നേരെ  ആഞ്ഞു കൊത്തി. പക്ഷേ ഭാഗ്യവശാല്‍ കൊത്ത് കൊണ്ടത് സൈക്കിളിന്റെ ടയറിനാണ്. ഉടന്‍ സൈക്കിളിന്റെ ടയര്‍ പഞ്ചറായി. പാമ്പ് ടിറോണിന് നേരെ അടുത്തതോടെ ഭയന്ന് ഗാരേജിന് പുറത്തേക്കോടി. ഉടന്‍ പാമ്പു പിടുത്തക്കാരെ വിവരമറിയിച്ചു.

 നിമിഷങ്ങള്‍ക്കകം അവരെത്തി പാമ്പിനെ പിടികൂടി. അതേ സമയം സൈക്കിളിന്റെ ടയറില്‍ പാമ്പു കടിച്ച സ്ഥലത്ത് വിഷത്തിന്‍റെ അംശം കണ്ടെത്തി. പാമ്പിന്‍റെ കടിയേല്‍ക്കാതെ തലനാരഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്ന് ടിറോണ്‍ പറഞ്ഞു. മുല്‍ഹ എന്ന പ്രാദേശികമായി അറിയപ്പെടുന്ന  ഈ പാമ്പ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിഷ പാമ്പുകളിലൊന്നാണ്. ഇവയുടെ കടിയേറ്റയാള്‍ അര ദിവസകൊണ്ടാണ് മരിക്കുന്നത്.