മഴക്കാലത്തെ നേരിടാന്‍ നമ്മള്‍ മലയാളികള്‍ എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തുന്നത്? പുതിയ കുട വാങ്ങും, മഴക്കാല രോഗങ്ങളെ ചെറുക്കാന്‍, വീടും പരിസരവും ശുചിയാക്കും, അങ്ങനെ പലതും നമ്മള്‍ ചെയ്യാറുണ്ട്. മഴക്കാലം ഏറെ അസ്വാദ്യകരമാണെങ്കിലും, ശ്രദ്ധിച്ചില്ലെങ്കില്‍ അപകടകരമാണെന്ന് സാരം. മഴക്കാലത്ത് നമ്മുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് നമ്മുടെ വീടുകളുടെ സംരക്ഷണവും. കനത്ത മഴയില്‍ നമ്മുടെ വീടുകള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം ചെറുതല്ല. ചുവരുകളില്‍ വെള്ളം പിടിക്കുന്നതുമൂലം പായലും പൂപ്പലുമൊക്കെ പിടിപെടാം. ചുവരുകളില്‍ കൂടി, വെള്ളം ഇറങ്ങി, ചോര്‍ച്ച ഉണ്ടാകുകയും ചെയ്യും. മഴ നനഞ്ഞാല്‍ പനി പിടിക്കും, അതുകൊണ്ടാണല്ലോ, മഴക്കാലത്ത് നമ്മള്‍ കുട ചൂടി നടക്കുന്നത്. അതുപോലെ നമ്മുടെ വീടിനും വേണ്ടെ ഒരു കുടയുടെ സംരക്ഷണം? മഴക്കാലത്തെ വീടുകളുടെ സംരക്ഷണം എങ്ങനെയെന്ന് നോക്കാം...

1, മഴക്കാലം എത്തുന്നതിന് മുമ്പ് അറ്റകുറ്റപ്പണികള്‍ ചെയ്‌തു തീര്‍ക്കണം. ചുവരിലെയും മറ്റും വിള്ളലുകള്‍ മാറ്റണം. ചുവരുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്ഷതം ഏറ്റിട്ടുണ്ടെങ്കില്‍, മഴക്കാലത്ത് അത് വലുതാകാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന് വിള്ളലുകളും മറ്റും. ഇതു കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കണം.

2, മഴയ്‌ക്കു മുമ്പ് പുതിയ പെയിന്റ് അടിക്കുന്നതും നല്ലതാണ്. ഇത് കനത്ത മഴ മൂലം ചുവരുകള്‍ക്കുണ്ടാകുന്ന ക്ഷതം ഇല്ലാതാക്കാന്‍ സഹായിക്കും. കൂടാതെ ചുവരിലെ പായലും മങ്ങലുമൊക്കെ മഴക്കാലത്ത് കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കി വീടിന്റെ മനോഹാരിത നിലനിര്‍ത്താന്‍ മഴക്കാലത്തിനു മുമ്പ് പെയിന്റ് അടിക്കുന്നത് നല്ലതാണ്.

3, ടെറസില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യം കൃത്യമാണോയെന്ന് പരിശോധിക്കണം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മഴക്കാലത്തിന് മുമ്പ്, അത് പരിഹരിക്കാന്‍ ശ്രദ്ധിക്കണം.

(Advertorial)