Asianet News MalayalamAsianet News Malayalam

വിട്ടുമാറാത്ത ചുമയും ജലദോഷവും; വീട്ടിലുണ്ട് ചില ഒറ്റമൂലികൾ

സ്ഥിരമായി ജലദോഷവും ചുമയും ഉണ്ടാകാറുണ്ടോ. വീട്ടിലുള്ള ചില പൊടിക്കെെകളിലൂടെ ചുമയും ജലദോഷവും അകറ്റാനാകും. സ്ഥിരമായി ചുമയും ജലദോഷവും ഉണ്ടാകാറുണ്ടെങ്കിൽ ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചി ചായ കുടിക്കുന്നത് ഏറെ നല്ലതാണ്.

home remedies for common cold and cough
Author
Trivandrum, First Published Oct 19, 2018, 9:46 AM IST

സ്ഥിരമായി ജലദോഷവും ചുമയും ഉണ്ടാകാറുണ്ടോ. കൂടുതൽ പേർക്കും അലർജിയുടെ പ്രശ്നം കൊണ്ടാണ് ചുമയും ജലദോഷവും ഉണ്ടാകാറുള്ളത്. ചിലർക്ക് തുമ്മൽ, മൂക്കടപ്പ്, തലവേദന, തൊണ്ട വേദന എന്നിവയും സ്ഥിരമായി ഉണ്ടാകാറുണ്ട്. വീട്ടിലുള്ള ചില പൊടിക്കെെകളിലൂടെ  ജലദോഷവും ചുമയും അകറ്റാനാകും. ചുമയും ജലദോഷവും അകറ്റാനുള്ള ചില വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇ‍ഞ്ചി ചായ...

സ്ഥിരമായി ചുമയും ജലദോഷവും ഉണ്ടാകാറുണ്ടെങ്കിൽ ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചി ചായ കുടിക്കുന്നത് ഏറെ നല്ലതാണ്. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് ഇഞ്ചി. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അകറ്റുന്നതിന് ഇഞ്ചി വളരെയധികം സഹായകമാകും. 

തേൻ,കറുവാപ്പട്ട,നാരങ്ങനീര്...

 വിട്ടുമാറാത്ത ചുമയും ജലദോഷവും അകറ്റാൻ ഏറ്റവും നല്ലതാണ് തേൻ,കറുവാപ്പട്ട,നാരങ്ങനീര് എന്നിവ.  ഒരു സ്പൂൺ തേൻ,അൽപം കറുവാപ്പട്ട,1 സ്പൂൺ നാരങ്ങ നീര് എന്നിവ ചേർത്ത്  കഴിക്കുന്നത് ചുമ,ജലദോഷം, തുമ്മൽ എന്നിവ ശമിക്കാൻ ഏറെ നല്ലതാണ്.

ചൂടുവെള്ളം...

ചുമ, ജലദോഷം, തുമ്മൽ എന്നിവ മാറാൻ ഏറ്റവും നല്ലതാണ് ചെറു ചൂടുവെള്ളം. ജലദോഷമുള്ളപ്പോൾ ഇടവിട്ട് ചൂടുവെള്ളം കുടിക്കാൻ ശ്രമിക്കുക. ശരീരത്തിലെ അണുക്കൾ നശിപ്പിക്കാൻ ചൂടുവെള്ളത്തിനാകും.

പാലിൽ അൽപം മഞ്ഞൾ പൊടി...

 ജലദോഷമുള്ളപ്പോൾ പാലിൽ ഒരു നുള്ള് മഞ്ഞൽ പൊടി ചേർത്ത് കുടിക്കാൻ ശ്രമിക്കുക. ജലദോഷം കുറയ്ക്കാനും അണുക്കൾ നശിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും.

വെള്ളിൽ ഉപ്പിട്ട് ആവിപിടിക്കുക...

തൊണ്ടവേദന, ജലദോഷം എന്നിവ ഉണ്ടാകുമ്പോൾ ചൂടുവെള്ളത്തിൽ ഉപ്പിട്ട് ആവിപിടിക്കുക. ഇടവിട്ട് ആവിപിടിച്ചാൽ ജലദോഷത്തിന് ശമനം ഉണ്ടാകും.

കുരുമുളക് ചായ...

 ചുമ, ജലദോഷം എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് കുരുമുളക് ചായ.ജലദോഷമുള്ളപ്പോൾ ഒരു ​ഗ്ലാസ് കുരുമുളക് ചായ കുടിക്കുന്നത് ജലദോഷം അകറ്റുകയും ശരീരത്തിൽ പ്രതിരോധശേഷി കൂട്ടുകയും ചെയ്യും.

നെല്ലിക്ക...

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് നെല്ലിക്ക. പ്രതിരോധശേഷി കൂട്ടാൻ ഏറ്റവും നല്ലതാണ് നെല്ലിക്ക.ജലദോഷം, ചുമ, തൊണ്ട വേദന എന്നിവയുള്ളപ്പോൾ നെല്ലിക്ക കഴിക്കാൻ ശ്രമിക്കുക.ചൂടുവെള്ളത്തിൽ അൽപം നെല്ലിക്ക ഇട്ടുവച്ചശേഷം ആ വെള്ളം കുടിക്കുന്നത് ജലദോഷം കുറയ്ക്കാൻ സഹായിക്കും. 

ശർക്കര...

 വിട്ടുമാറാത്ത ജലദോഷം, ചുമ എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് ശർക്കര. ആദ്യം അൽപം ശർക്കര പാനിയാക്കി,അൽപം കുരുമുളക്, തുളസിയില എന്നിവ ചേർത്ത് കഴിക്കുന്നത് ജലദോഷം, ചുമ എന്നിവ അകറ്റാൻ സഹായിക്കും. 

  ചെറുനാരങ്ങ നീര്...

രണ്ടു  ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. ഇത് രണ്ടോ മൂന്നോ ദിവസം ആവർത്തിക്കുക. ജലദോഷത്തിന് ശമനമുണ്ടാകും.

Follow Us:
Download App:
  • android
  • ios