Asianet News MalayalamAsianet News Malayalam

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് പലരുടെയും പ്രശ്നമാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ചുണ്ടുകളിൽ ലിപ് ബാം പുരട്ടിയാൽ വരണ്ട് പൊട്ടുന്നത് തടയാനാകും. വെള്ളം ധാരാളം കുടിക്കുന്നത് വളരെ നല്ലതാണ്. 
 

home remedies for dry lips in winter
Author
Trivandrum, First Published Jan 5, 2019, 5:44 PM IST

മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് സ്ഥിരം കാഴ്ച്ചയാണ്. എത്ര തവണ വെള്ളം നനച്ച് കൊടുത്താലും ചുണ്ടുകളിലെ വരൾച്ച മാറില്ല. മഞ്ഞുകാലത്ത് എല്ലാവരും നേരിടുന്ന പ്രശ്‌നം തന്നെയാണ് ഇത്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

 1. ധാരാളം വെള്ളം കുടിക്കുക. 
 2. രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. രാവിലെ ചുണ്ടുകൾ വരണ്ടിരിക്കാതിരിക്കാൻ ഇത് സഹായിക്കും.
 3. ചുണ്ടുകൾ ഇടയ്ക്കിടെ നനയ്ക്കാതിരിക്കുക. ഉമ്മിനീര് ചുണ്ടിൽ നിന്ന് വറ്റുന്നതോടെ, അവ നമ്മുടെ ശരീരം ഉദ്പാദിപ്പിക്കുന്ന എണ്ണമയവും ഇല്ലാതാക്കും. 

home remedies for dry lips in winter
 4. രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്‌കിൻ നീക്കം ചെയ്യാൻ ചുണ്ടുകൾ മൃദുവായി ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്. 
 5. രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപം നെയ്യ് ചുണ്ടിൽ തേച്ച് പിടിപ്പിക്കുക. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. 
 6. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. മാതളം ജ്യൂസ്, വെള്ളരിക്ക ജ്യൂസ്, തണ്ണിമത്തൻ ജ്യൂസ് പോലുള്ളവ ധാരാളം കുടിക്കുക. 

home remedies for dry lips in winter
 7. ഇടയ്ക്കിടെ നാവുകൊണ്ട് ചുണ്ട് നനയ്ക്കുന്ന സ്വഭാവം ഒഴിവാക്കുക. ചുണ്ടിലെ നനവു നിലനിര്‍ത്തുന്ന എണ്ണമയത്തിന്റെ നേര്‍ത്ത ആവരണം ഓരോ തവണ ചുണ്ടുനനയ്ക്കുമ്പോഴും നഷ്ടപ്പെടും.
 8. വിറ്റമിന്‍ ബി2, വിറ്റമിന്‍ ബി6, വിറ്റമിന്‍ ബി1 എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇവ അടങ്ങിയ ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്.
 9. രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. 

Follow Us:
Download App:
  • android
  • ios