വെള്ളരിക്ക കണ്ണിന് മുകളിൽ വയ്ക്കുന്നത് തണ്ണുപ്പ് കിട്ടാൻ നല്ലതാണ്.  ഐസ് ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നതും കറുപ്പ് നിറം മാറാൻ സഹായിക്കും.  

ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളില്‍ ഒന്നാണ് കണ്ണ്. കണ്ണിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും വേണം. കണ്ണിന് താഴെയുള്ള കറുപ്പ് നിറം പലരുടെയും പ്രശ്നമാണ്. കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറം മാറാൻ പല തരത്തിലുള്ള ക്രീമുകളും ഉപയോ​ഗിച്ച് കാണും. കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ കണ്ണിന് താഴേ പുരട്ടുന്നത് ഏറെ ദോഷം ചെയ്യും. കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നോ. 

1. ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ ആൽമണ്ട് ഒായിൽ പുരട്ടുന്നത് കറുത്ത നിറം മാറാൻ നല്ലതാണ്.

2. ദിവസവും ഐസ് ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാൻ ​ഗുണം ചെയ്യും.

3. ടീ ബാഗുകള്‍ ഉപയോഗിക്കുക. അടഞ്ഞ കണ്ണുകളില്‍ തണുത്ത ചായ ബാഗുകള്‍ പ്രയോഗിക്കുക. ഹെര്‍ബല്‍ ടീ ബാഗുകള്‍ ഉപയോഗിക്കരുത്.

4. വെള്ളരിക്ക കണ്ണിന് മുകളിൽ വയ്ക്കുന്നത് തണ്ണുപ്പ് കിട്ടാൻ നല്ലതാണ്. 

5. തക്കാളി നീര്, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേർത്ത് കണ്ണിന് താഴേ പുരട്ടുന്നത് കറുപ്പ് നിറം കിട്ടാൻ നല്ലതാണ്.

6. കോട്ടൺ തുണി ഉപയോ​ഗിച്ച് റോസ് വാട്ടറിൽ മുക്കി കണ്ണിന് താഴേ വയ്ക്കുന്നത് കണ്ണിന് കുളിർമ കിട്ടാനും കറുത്ത പാട് മാറാനും ​ഗുണം ചെയ്യും.