ശരിയായ താപനിലയിൽ ഫ്രിഡ്ജ് സെറ്റ് ചെയ്തില്ലെങ്കിൽ ഭക്ഷണം കേടുവരാൻ സാധ്യതയുണ്ട്. തണുപ്പ് കുറഞ്ഞാലും കൂടിയാലും ഈ പ്രശ്നം ഉണ്ടാവാം.

അടുക്കളയിൽ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിയിരിക്കുന്ന ഒന്നാണ് ഫ്രിഡ്ജ്. ഭക്ഷണ സാധനങ്ങൾ കേടുവരാതെ സുരക്ഷിതമായിരിക്കാൻ വേണ്ടിയാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. പാകം ചെയ്തതും, അല്ലാത്ത ഭക്ഷണങ്ങളും നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷണം കേടുവരാൻ സാധ്യത കൂടുതലാണ്. ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്.

താപനില

ശരിയായ താപനിലയിൽ ഫ്രിഡ്ജ് സെറ്റ് ചെയ്തില്ലെങ്കിൽ ഭക്ഷണം കേടുവരാൻ സാധ്യതയുണ്ട്. തണുപ്പ് കുറഞ്ഞാലും കൂടിയാലും ഈ പ്രശ്നം ഉണ്ടാവാം. അതിനാൽ തന്നെ എപ്പോഴും കൃത്യമായ താപനിലയിൽ ഫ്രിഡ്ജ് സെറ്റ് ചെയ്യണം. ഇത് ഫ്രിഡ്ജിലെ എല്ലാ തട്ടുകളിലും ഒരുപോലെ തണുപ്പ് കിട്ടാൻ സഹായിക്കുന്നു.

ഫ്രീസർ

ഫ്രീസറിൽ സൂക്ഷിക്കുന്നത് ഭക്ഷണ സാധനങ്ങൾ എത്രകാലം വരെയും കേടുവരാതിരിക്കാൻ സഹായിക്കുന്നു. എന്നാൽ ദീർഘകാലം ഒരേ രീതിയിൽ ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചാൽ അത് കട്ടപിടിച്ചുപോകാൻ കാരണമാകുന്നു. അതിനാൽ തന്നെ ഒരു ദിവസം ഫ്രീസറിൽ തണുപ്പിച്ചതിന് ശേഷം ഒരു സിപ് ലോക്ക് ബാഗിലാക്കി അടച്ചു വയ്ക്കുന്നത് നല്ലതായിരിക്കും.

സൂക്ഷിക്കുമ്പോൾ

അമിതമായി ഭക്ഷണ സാധനങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല. വളരെ കുറച്ച് സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. സാധനങ്ങൾ കുത്തിതിരുകിയാൽ അത് ഫ്രിഡ്ജിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇത് ഭക്ഷണം കേടുവരാനും കാരണമാകുന്നു.

ചൂടുള്ള ഭക്ഷണങ്ങൾ

ഭക്ഷണ സാധനങ്ങൾ ചൂടോടെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് ഭക്ഷണം പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. നന്നായി തണുപ്പിച്ചതിന് ശേഷം മാത്രം ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കാൻ ശ്രദ്ധിക്കണം.

ഐസ് അടിഞ്ഞുകൂടിയാൽ

ഫ്രീസറിൽ ഐസ് അടിഞ്ഞുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഭക്ഷണത്തെ ഇല്ലാതാക്കുന്നു. അതിനാൽ തന്നെ ഐസ് അടിഞ്ഞുകൂടുന്ന സമയത്ത് ഫ്രീസർ ഡീഫ്രോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് ഫ്രിഡ്ജിന്റെ പ്രവർത്തനത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.