ഓരോ മുറിയും വ്യത്യസ്തമാണ്. അതിനനുസരിച്ചാണ് ഓരോ സ്‌പേസുകൾക്കും നിറങ്ങൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ വീടിന്റെ ആംബിയൻസിനെ നിറങ്ങൾ സ്വാധിനിക്കുന്നുണ്ട്. മുറിയുടെ ഘടന തന്നെ നിറത്തെ ആശ്രയിച്ചിരിക്കുന്നു.

വീടിന് ഏതു തരം നിറം നൽകുമെന്നത് എല്ലാവരിലും ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. വ്യത്യസ്തമായ നിരവധി ഷെയ്‌ഡുകളിൽ നിന്നും നല്ലത് തെരഞ്ഞെടുക്കുന്നത് ആരെയും കുഴപ്പിക്കുമെന്നതിൽ സംശയമില്ല. എന്നാൽ വീടിന് നൽകാൻ നിറം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനനുസരിച്ച് ആണ് ഏതു തരം നിറം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

വീടുമായി ചേരണം

ഓരോ മുറിയും വ്യത്യസ്തമാണ്. അതിനനുസരിച്ചാണ് ഓരോ സ്‌പേസുകൾക്കും നിറങ്ങൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ വീടിന്റെ ആംബിയൻസിനെ നിറങ്ങൾ സ്വാധിനിക്കുന്നുണ്ട്. മുറിയുടെ ഘടന തന്നെ നിറത്തെ ആശ്രയിച്ചിരിക്കുന്നു. കടും നിറങ്ങൾ വേണ്ട സ്ഥലങ്ങളിൽ കടും നിറങ്ങളും, കൂടുതൽ വെളിച്ചം ലഭിക്കുന്ന സ്ഥലങ്ങളിൽ ഇളം നിറങ്ങളും നൽകാം. ഇത് മുറിയെ കൂടുതൽ പ്രകാശമുള്ളതാക്കുന്നു.

കടും, ഇളം നിറങ്ങൾ

ചെറിയ, ഇരുണ്ട മുറികളിൽ എപ്പോഴും ഇളം നിറങ്ങൾ കൊടുക്കാനാവും നമ്മൾ താല്പര്യപ്പെടുക. എന്നാൽ ഇത് മുറിയെ ആകർഷണീയമല്ലാതെ ആക്കുന്നു. അതിനാൽ തന്നെ ചെറിയ സ്‌പേസുകളിൽ കടും നിറങ്ങളും വലിയ സ്‌പേസുകളിൽ ഇളം നിറങ്ങളും കൊടുക്കാം.

സമാധാനം നൽകുന്ന നിറങ്ങൾ

വീടിനുള്ളിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വാം നിറങ്ങൾ നൽകുന്നതാണ് ഉചിതം. ഇത് മനസ്സിന് ശാന്തതയും സമാധാനവും പ്രധാനം ചെയ്യുന്നു.

ആംബിയൻസ്

ആർട്ടിഫിഷ്യൽ ലൈറ്റുകൾ നൽകുന്നതിനേക്കാളും വീടിനുള്ളിൽ പ്രകൃതിദത്ത വെളിച്ചം ലഭിക്കുന്ന വിധത്തിൽ സെറ്റ് ചെയ്യാം. ഇത് വീടിനെ കൂടുതൽ മനോഹരമാക്കുന്നു. വീടിനുള്ളിൽ എപ്പോഴും ഫ്രഷ് ആംബിയൻസ്‌ നൽകാനും ഇതിലൂടെ സാധിക്കും.

മുറിയുടെ ഘടന

നിറങ്ങൾക്ക് മുറിയുടെ ഘടന മാറ്റാൻ സാധിക്കും. ചെറിയ മുറികളെ വലിപ്പമുള്ളത് ആക്കാനും മുറിയുടെ മൊത്തത്തിലുള്ള ആംബിയൻസിനെ മാറ്റാനും എളുപ്പത്തിൽ സാധിക്കും. അതിനാൽ തന്നെ നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.